• Home
  • Sports
  • എഎഫ‌്സി ഏഷ്യൻ കപ്പ‌് ഫുട‌്ബോളിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാ

എഎഫ‌്സി ഏഷ്യൻ കപ്പ‌് ഫുട‌്ബോളിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

അബുദാബി: എഎഫ‌്സി ഏഷ്യൻ കപ്പ‌് ഫുട‌്ബോളിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 23 അംഗ അന്തിമ ടീമിനെയാണ‌് പരിശീലകൻ സ‌്റ്റീഫൻ കോൺസ‌്റ്റന്റൈൻ പ്രഖ്യാപിച്ചത‌്. യുഎഇയിലെത്തിയ 28 അംഗ സാധ്യതാടീമിൽനിന്നാണ‌് അന്തിമ ടീമിനെ തെരഞ്ഞെടുത്തത്‌. ടീമിൽനിന്ന‌് ഒഴിവാക്കിയ അഞ്ചുപേർ ജനുവരി രണ്ടുവരെ യുഎഇയിൽ തുടരുമെന്നും കോൺസ‌്റ്റന്റൈൻ പറഞ്ഞു.പ്രതിരോധക്കാരൻ അനസ‌് എടത്തോടികയും മധ്യനിരതാരം ആഷിഖ‌് കുരുണിയനുമാണ‌് ടീമിലെ മലയാളികൾ. ഗ്രൂപ്പ‌് എയിലാണ‌് ഇന്ത്യ. ജനുവരി ആറിന‌് തായ‌്‌ലൻഡുമായുള്ള മത്സരത്തിനുശേഷം 10ന‌് ആതിഥേയരായ യുഎഇയെയും 14ന‌് ബഹ‌്റൈനെയും നേരിടും. ടീം: ഗോൾ കീപ്പർമാർ–- ഗുർപ്രീത‌്സിങ‌് സന്ധു, വിശാൽ കെയ‌്ത‌്, അമ‌രീന്ദർസിങ‌്.പ്രതിരോധം: പ്രീതം കോട്ടൽ, സർതക‌് ഗൊലൂയി, സന്ദേശ‌് ജിങ്കൻ, അനസ‌് എടത്തോടിക, സലാം രഞ‌്ജൻസിങ‌്, സുഭാശിഷ‌് ബോസ‌്, നാരായൺ ദാ‌സ‌്.മധ്യനിര: ഉദാന്തസിങ‌്, ജാക്കിചന്ദ‌്സിങ‌്, ജെർമൻപ്രീത‌്സിങ‌്, പ്രണോയ‌് ഹാൾദെർ, അനിരുദ്ധ‌് ഥാപ്പ, വിനീത‌് റായ‌്, റൗളിൻ ബോർജെസ‌്, ആഷിഖ‌് കുരുണിയൻ, ഹാളിചരൺ നർസാറി.

Recent Updates

Related News