ഗോളുകൾക്ക് നാണംകെട്ട് ബ്ലാസ്റ്റേഴ്സ്
കൊച്ചി: ദൈവത്തിന് മാത്രമേ തങ്ങളെ തോൽപിക്കാനാവൂ എന്നാണ് മഞ്ഞപ്പട കലൂർ സ്റ്റേഡിയത്തിൽ ഉയർത്തിയ ബാനർ. എന്നാൽ, വിരുന്നുകാരായ മെൽബൺ സിറ്റി എഫ്.സിക്കർ ഇതു കണ്ടില്ല. മടക്കമില്ലാത്ത ആറു ഗോളുകളാണ് അവർ ബ്ലാസ്റ്റേഴ്സിന്റെ വലയിൽ അടിച്ചുകയറ്റിയത്.
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ പുതിയ സീസണിന് മുന്നോടിയായി സംഘടിപ്പിക്കുന്ന ടൊയോട്ട യാരിസ് ലാലഗ വേൾഡ് ലീഗിലെ ആദ്യ മത്സരത്തിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ദയനീയമായ തോൽവി.
മെൽബൺ സിറ്റി എഫ്.സി.ക്കുവേണ്ടി മക്ഗ്രീ ഇരട്ടഗോളുകൾ നേടി. 33, 75 മിനിറ്റുകളിലായിരുന്നു മക്ഗ്രീയുടെ ഗോളുകൾ. ഡാരിയോ വിദോസിച്ച് (30'), ലാൽചാൻ വെയ്ൽസ് (57'), ഡാമി നജാരിനെ (75'), ഫോർണാരോളി (78') എന്നിവരാണ് മെൽബൺ സിറ്റിയുടെ ഗോളുകൾ നേടിയത്.