വിക്ടോറിയ പ്ലസനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് റയൽ തകർത്തുവിട്ടു
മാഡ്രിഡ്: തുടർച്ചയായ തിരിച്ചടികൾക്കു ശേഷം റയൽ മാഡ്രിഡ് അവരുടെ വിശ്വരൂപം പുറത്തെടുത്തു. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ജിയിൽ വിക്ടോറിയ പ്ലസനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് റയൽ തകർത്തുവിട്ടു.കരിം ബെൻസേമ ഇരട്ട ഗോൾ നേടി തിളങ്ങിയപ്പോൾ കസിമെറോ, ബെയ്ൽ, ടോണി ക്രൂസ് എന്നിവർ ഗോൾ നേടി. 20 ാം മിനിറ്റിൽ ബെൻസേമയാണ് ഗോൾ അടി തുടങ്ങിയത്. ഇതോടെ ബെൻസേമ ക്ലബിനു വേണ്ടി 200 ഗോൾ തികയ്ക്കുകയും ചെയ്തു.