റയല്‍ വയ്യാഡോളിഡിനെതിരേ ബാഴ്സലോണയ്ക്ക് വിജയം
ബാഴ്സലോണ: റയല്‍ വയ്യാഡോളിഡിനെതിരേ ബാഴ്സലോണയ്ക്ക് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബാഴ്സയുടെ വിജയം.43-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച ലയണല്‍ മെസ്സിയാണ് ബാഴ്സയെ വിജയത്തിലെത്തിച്ചത്.
ഇതോടെ ഈ സീസണില്‍ യൂറോപ്പിലെ അഞ്ചു പ്രധാന ലീഗുകളില്‍ 30 ഗോള്‍ തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടവും മെസ്സി സ്വന്തമാക്കി. തുടര്‍ച്ചയായ 11-ാം സീസണിലാണ് മെസ്സി 30 ഗോളുകളിലേറെ നേടുന്നത്.ഒളിമ്പിക് ലിയോണുമായുള്ള ചാമ്പ്യന്‍സ് ലീഗ് മത്സരം മുന്നില്‍ കണ്ട് സുവാരസ്, റാക്കിറ്റിച്ച് എന്നിവര്‍ക്ക് ആദ്യ ഇലവനില്‍ വിശ്രമം നല്‍കിയാണ് ബാഴ്സ കളത്തിലിറങ്ങിയത്. ജെറാഡ് പിക്വെയെ ബോക്സില്‍ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. അതേസമയം രണ്ടാം പകുതിയില്‍ ലഭിച്ച മറ്റൊരു പെനാല്‍ട്ടി മെസ്സി നഷ്ടപ്പെടുത്തുകയും ചെയ്തു.