നികുതി വെട്ടിപ്പ്:റൊണാള്‍ഡോയ്ക്ക് പിഴ
മാഡ്രിഡ്: സ്റ്റാര്‍ സ്ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് നികുതി വെട്ടിപ്പു കേസില്‍ 3.7 മില്യണ്‍ ഡോളര്‍ പിഴയും രണ്ട് വര്‍ഷം തടവും. എന്നാല്‍ റൊണാള്‍ഡോയ്ക്ക് തടവ് ശിക്ഷ അനുഭവിക്കേണ്ടിവരില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് വ്യക്തമാക്കി.
സ്പാനിഷ് നിയമം അനുസരിച്ച് ആദ്യ കുറ്റത്തിന് രണ്ട് വര്‍ഷം വരെ തടവു ലഭിക്കുന്നവര്‍ക്ക് ശിക്ഷ അനുഭവിക്കേണ്ട. ഈ കാലയളവ് പ്രതിയുടെ നല്ലനടപ്പ് കാലമായി പരിഗണിക്കും.
ബാഴ്സലോണ ടീമംഗമായിരുന്ന കാലത്ത് റൊണാള്‍ഡോ 5.7 മില്ലന് യൂറോയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. എന്നാല്‍ റൊണാള്‍ഡോ ഈ ആരോപണം നിഷേധിച്ചു.