ബൽസ്റ്റേഴ്സിന് വീണ്ടും കാലിടറുന്നു
ക്ലൈമാക്സിൽ ഒരു ഗോൾ ലീഡുമായി ജയം ഉറപ്പിച്ച് ഫൈനൽ വിസിലിനു കാതോർത്തു നിന്ന ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ചെവിയടപ്പിച്ച് ഇൻജറി ടൈമിൽ ബോംബ് പൊട്ടുംപോലെ രണ്ടുഗോളുകൾ. 93–ാം മിനിറ്റിൽ യുവാൻ മസിയയെ അനാവശ്യ ചാലഞ്ചിനു ശ്രമിച്ച സന്ദേശ് ജിങ്കാൻ വരുത്തിവച്ച പെനൽറ്റിയിലൂടെ നോർത്ത് ഈസ്റ്റിന്റെ സമനില ഗോൾ. സമനിലയെങ്കിൽ സമനിലയെന്നാശ്വസിച്ച ബ്ലാസ്റ്റേഴ്സിന്റെ നെഞ്ച് തകർത്ത് ഇൻജറി ടൈമിന്റെ അവസാന നിമിഷം 96–ാം മിനിറ്റിൽ ജുവാൻ മസിയയുടെ തണ്ടർബോൾട്ട് ഷോട്ട് ബ്ലാസ്റ്റേഴ്സ് വലയിൽ. വീണ്ടും തോറ്റെന്നു ബ്ലാസ്റ്റേഴ്സ് വിശ്വസിച്ചത് ഫൈനൽ വിസിൽ കേട്ടപ്പോൾ. സ്കോർ 2–1. എട്ടു മൽസരങ്ങളിൽ ഏഴു പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തു തുടരുന്നു.