• Home
  • Sports
  • കനത്ത മഴ,പിച്ചുണക്കാന്‍ ഹെയര്‍ ഡ്രെയര്‍! കളി തടസപ്പെടാന്‍ കാ
sports

കനത്ത മഴ,പിച്ചുണക്കാന്‍ ഹെയര്‍ ഡ്രെയര്‍! കളി തടസപ്പെടാന്‍ കാരണം ഗ്രൗണ്ട് സ്റ്റാഫിന്റെ മണ്ടത്തരങ്ങളും

പിച്ച് മൂടാന്‍ ഉപയോഗിച്ച കവറുകളിലെ ഓട്ടകളായിരുന്നു യഥാര്‍ഥ പ്രശ്‌നമുണ്ടാക്കിയത്. ഇതിലൂടെ വെള്ളം ചോര്‍ന്നിറങ്ങിയതോടെ മൈതാനത്ത് വെള്ളമില്ലാതിരുന്നിട്ട് പോലും പിച്ചിലെ നനവ് കാരണം കളി നടന്നില്ല.

ഒരു പന്തുപോലും എറിയാനാവാതെയാണ് ഗുവാഹത്തിയില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ ശ്രീലങ്ക ടി20 മത്സരം ഉപേക്ഷിച്ചത്. മഴക്കൊപ്പം ഗ്രൗണ്ട് സ്റ്റാഫിന്റെ ആസൂത്രണക്കുറവും മണ്ടത്തരങ്ങളും ടി20 പരമ്പരയിലെ ആദ്യ മത്സരത്തെ ഇല്ലാതാക്കി. നനഞ്ഞ പിച്ചുണക്കാന്‍ ഹെയര്‍ ഡ്രെയര്‍ ഉപയോഗിക്കുന്ന മണ്ടത്തരത്തെ ട്രോളുകളോടെയാണ് ആരാധകര്‍ എതിരേറ്റത്.

മഴ പെയ്തപ്പോള്‍ ഗുവാഹത്തിയിലെ ബരാസ്പാര സ്റ്റേഡിയത്തില്‍ പിച്ച് മൂടാന്‍ ഉപയോഗിച്ച കവറുകള്‍ക്ക് വേണ്ടത്ര നിലവാരം ഇല്ലായിരുന്നുവെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ഈ കവറുകള്‍ക്കിടയിലൂടെ വെള്ളം പിച്ചിലേക്കിറങ്ങിയതാണ് കളി അസാധ്യമാക്കിയത്. കനത്ത മഴ പെയ്തിട്ടും മിനുറ്റുകള്‍ക്കുള്ളില്‍ സ്റ്റേഡിയം മത്സരസജ്ജമാക്കി 2017ല്‍ കാര്യവട്ടത്തെ ഗ്രൗണ്ട് സ്റ്റാഫും ഡ്രെയിനേജ് സംവിധാനങ്ങളും കയ്യടി നേടിയിരുന്നു. എന്നാല്‍ നേരെ തിരിച്ചുള്ള അവസ്ഥയാണ് ഗുവാഹത്തിയിലേത്.

Recent Updates

Related News