ഇന്റര്‍നാഷണല്‍ ഷൂട്ടിങ് സ്പോര്‍ട് ഫെഡറേഷന്‍ ലോകകപ്പില്‍ ഇന്ത്യയ്ക്കായി രണ്ടാം സ്വര്‍ണം കരസ്ഥമാക്കി സൗരഭ് ചൗധരി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഷൂട്ടിങ് സ്പോര്‍ട് ഫെഡറേഷന്‍ ലോകകപ്പില്‍ ഇന്ത്യയ്ക്കായി രണ്ടാം സ്വര്‍ണം കരസ്ഥമാക്കി സൗരഭ് ചൗധരി. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ പുരുഷന്‍മാരുടെ വിഭാഗത്തില്‍ 245.0 എന്ന റെക്കോഡ് സ്‌കോറോടെയാണ് സൗരഭിന്റെ സ്വര്‍ണനേട്ടം. സെര്‍ബിയയുടെ ഡാമിര്‍ മൈക്കിനെയാണ് സൗരഭ് മറികടന്നത്.
ശനിയാഴ്ച ഇന്ത്യയ്ക്കായി വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അപൂര്‍വി ചന്ദേല സ്വര്‍ണം നേടിയിരുന്നു. റെക്കോഡോടെയായിരുന്നു അപൂര്‍വിയുടെയും സ്വര്‍ണനേട്ടം.