ഐ.എസ്.എല്ലിൽ തുടർച്ചയായ സമനിലകൾക്കൊടുവിൽ ഇന്നലെ സ്വന്തം തട്ടകത്തിൽ കേരള ബ്ലാസ്റ്റേഴ്സ്ന് തോല്‍വി
കൊച്ചി: ഐ.എസ്.എല്ലിൽ തുടർച്ചയായ സമനിലകൾക്കൊടുവിൽ ഇന്നലെ സ്വന്തം തട്ടകത്തിൽ ജയം തേടിയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് അപ്രതീക്ഷിതമായി വഴങ്ങിയ സെൽഫ് ഗോളിൽ ബംഗളുരു എഫ്.സിയോട് 1-2ന് തോല്‍വി.ഇതോടെ ആറു മല്‍സരത്തില്‍ ഏഴു പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ആറാംസ്ഥാനത്തായി. നിക്കോള ക്രോക്മെരേവിക്കാണ് ബെംഗളൂരുവിന്റെ വിജയശില്പി. മല്‍സരം തീരാന്‍ 10 മിനിറ്റ് ശേഷിക്കെയാണ് തകര്‍പ്പന്‍ ഗോളിലൂടെ ബെംഗളൂരു എഫ്സ ഒന്നാംസ്ഥാനത്തെത്തിയത്. അഞ്ചു മല്‍സരത്തില്‍ 13 പോയിന്റുമായി ബെംഗളൂരു എഫ്സിയാണ് മുന്നില്‍. മല്‍സരത്തിലെ ആദ്യപകുതിയില്‍ ബെംഗളൂരു എഫ്സിയാണ് ആദ്യഗോള്‍ നേടിയത്. 17ാം മിനിറ്റില്‍ മിക്കുവിന്റെ പാസില്‍ നിന്നാണ് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ആദ്യം വലകുലുക്കിയത്.
എന്നാല്‍ 3ാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു. പെനല്‍റ്റി ഗോളിലൂടെ സ്ലാവിസ്ല സ്റ്റോജനോവികാണ് സമനില പിടിച്ചത്. പെനല്‍റ്റി ബോക്സില്‍ മലയാളി താരം സഹല്‍ അബ്ദുസ്സമദിനെ ബെംഗളൂരു എഫ്സിയുടെ നിഷുകുമാര്‍ ഫൗള്‍ ചെയ്തതിനാണ് പെനല്‍റ്റി ലഭിച്ചത്. ഒന്നിലേറെ അവസരങ്ങളാണ് ഇരുടീമുകളും പാഴാക്കിയത്. കളിയുടെ മൂന്നാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ സി കെ വിനീതിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നുപോയത് ആരാധകരെ ഏറെ നിരാശപ്പെടുത്തി. ആദ്യ പകുതി തീരാന്‍ മിനിറ്റുകള്‍ ബാക്കിയുള്ളപ്പോള്‍ പ്രശാന്തിന്റെ ക്രോസില്‍ നിന്ന് ലെന് ഡംഗല്‍ തൊടുത്ത ഗോളന്നുറച്ച ഷോട്ട് ഗുര്‍പ്രീത് സിങ് സന്ധു തട്ടിയയകറ്റിയതും ബ്ലാസ്റ്റേഴ്സിന് അര്‍ഹിച്ച ജയം തടഞ്ഞു.