• Home
  • Sports
  • കേരള ബ്ലസ‌്റ്റേഴ‌്സ‌് ഇന്ന് സ്വന്തം മൈതാനത്ത‌് മുംബൈ സിറ്റി

കേരള ബ്ലസ‌്റ്റേഴ‌്സ‌് ഇന്ന് സ്വന്തം മൈതാനത്ത‌് മുംബൈ സിറ്റി എഫ‌്സിക്കെതിരെ

കൊച്ചി: ജയത്തോടെ തുടക്കമിട്ട ആത്മവിശ്വാസം കൈമുതലാക്കി കേരള ബ്ലസ‌്റ്റേഴ‌്സ‌് സ്വന്തം മൈതാനത്ത‌് മുംബൈ സിറ്റി എഫ‌്സിക്കെതിരെ അങ്കം കുറിക്കും.ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ അഞ്ചാം സീസണിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിനായി ഇന്നിറങ്ങുമ്പോള്‍ പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്സ്.ആദ്യമത്സരത്തിലെ ഒത്തിണക്കം തുടർന്ന‌് സ്വന്തം കാണികൾക്കു മുന്നിലും ജയത്തോടെ തുടങ്ങാനാകും ബ്ലാസ‌്റ്റേഴ‌്സ‌് വെള്ളിയാഴ‌്ച കളത്തിലിറങ്ങുക. ജംഷഡ‌്പൂരിനോട‌് തോൽവി വഴങ്ങിയ മുംബൈ സമ്മർദ്ദത്തിലാണ‌്. ആദ്യ മത്സരത്തിൽ ആക്രമിച്ചു കളിച്ചിട്ടും ഗോൾ നേടാനാകാതിരുന്ന പിഴവ‌് തിരുത്താനുറച്ചാകും അതിഥികൾ പന്തുതട്ടുക.

ചിരവൈരികളായ കൊല്‍ക്കത്തയെ അവരുടെ തട്ടകത്തില്‍ രണ്ടു ഗോളിന് വീഴ്ത്തിയാണ് ബ്ലാസ്റ്റേഴ്സ് ആദ്യ ഹോം മത്സരത്തിനെത്തുന്നത്. സസ്പെന്‍ഷന്‍ മൂലം മലയാളിതാരം അനസ് എടത്തൊടിക കളിക്കുന്നില്ല എന്നതൊഴിച്ചാല്‍ നിറഞ്ഞ പ്രതീക്ഷകളോടെയാണ് ബ്ലാസ്റ്റേഴ്സ് കൊച്ചിയുടെ കളിമുറ്റത്ത് പോരാട്ടത്തിനിറങ്ങുന്നത്. കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച രാത്രി ഏഴരയ്ക്കാണ് കിക്കോഫ്.

രണ്ട‌് തവണ രണ്ടാം സ്ഥാനക്കാരായ ടീമിന‌് കിരീടത്തിൽ കുറഞ്ഞതൊന്നും തൃപ‌്തി നൽകില്ല. കിരീടത്തിലേക്കു കുതിക്കാൻ യുവത്വത്തിൽ വിശ്വാസമർപ്പിച്ചിരിക്കുകയാണ‌് ടീം മാനേജ‌്മെന്റ‌്. 26.2 ആണ‌് ടീമിന്റെ ശരാശരി പ്രായം. വിദേശ, സ്വദേശി താരങ്ങളുടെ തെരഞ്ഞെടുപ്പിൽ പ്രായക്കുറവ‌് ഒരുപോലെ പരിഗണിച്ചു. യുവത്വത്തെ വിശ്വസിക്കാൻ ഡേവിഡ‌് ജയിംസ‌് കാണിക്കുന്ന ധൈര്യം ഈ താരങ്ങൾക്കു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.

Recent Updates

Related News