കേരള ബ്ലാസ്‌റ്റേഴ്‌സ് ഒരിക്കല്‍ക്കൂടി സമനിലയിൽ
പൂന: കേരള ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചില്ല, തോറ്റുമില്ല. സമനിലയുമായി ഒരിക്കല്‍ക്കൂടി കളംവിട്ടു. ഇത്തവണ പൂന സിറ്റി എഫ്സിയോട് ബ്ലാസ്‌റ്റേഴ്‌സ് 1-1ന്‍റെ സമനിലയുമായി പിരിയുകയായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ തുടര്‍ച്ചയായ നാലാം സമനിലയാണ്. പിന്നിൽനിന്നശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് സമനിലയുമായി പൂന വിട്ടത്.13-ാം മിനിറ്റില്‍ മാര്‍കോ സ്റ്റാന്‍കോവിച്ച് പൂനയെ മുന്നിലെത്തിച്ചു. 42-ാം മിനിറ്റിൽ കേരളത്തിന് അനുവദിച്ച ഗോള്‍ റഫറി പുനഃപരിശോധയിലൂടെ അസാധുവാക്കി. പിന്നീട് വീണ്ടും ഗോള്‍ അനുവദിച്ചതായി അറിയിക്കുകയും ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ ഉടന്‍ തന്നെ റഫറി വീണ്ടും തീരുമാനം മാറ്റി. ഗോള്‍ വേണ്ടെന്ന്് തീരുമാനിക്കുകയും അതിന്റെ പേരില്‍ യാതൊരു ആനുകൂല്യങ്ങളും ബ്ലാസ്‌റ്റേഴ്‌സിന് അനുവദിച്ചു. ടെലിവിഷന്‍ റീ പ്‌ളേയില്‍ ഗോളോ ഫൗളോ വിധിക്കാനുളള സാഹചര്യമുണ്ടായെങ്കിലും റഫറി തന്റെ അബദ്ധ തീരുമാനത്തില്‍ തന്നെ ഉറച്ച് നില്‍ക്കുകയായിരുന്നു.