• Home
  • Sports
  • കേരളാ ബ്ലാസ‌്റ്റേഴ‌്സ‌് ഇന്ന് ജംഷഡ‌്പുർ എഫ‌്സിക്ക് എതിരെ

കേരളാ ബ്ലാസ‌്റ്റേഴ‌്സ‌് ഇന്ന് ജംഷഡ‌്പുർ എഫ‌്സിക്ക് എതിരെ

കൊച്ചി: കനത്ത സമ്മർദവുമായി കേരളാ ബ്ലാസ‌്റ്റേഴ‌്സ‌് ഇന്ന് വീണ്ടും സ്വന്തം കളത്തിലിറങ്ങും. ജംഷഡ‌്പുർ എഫ‌്സിയാണ‌് എതിരാളികൾ. ഇന്നും ജയിക്കാനായില്ലെങ്കിൽ ബ്ലാസ‌്റ്റേഴ‌്സിന്റെ പ്ലേഓഫ‌് മോഹം ഏറെക്കുറെ അവസാനിക്കും. ഒമ്പതു കളിയിൽനിന്ന‌് എട്ടു പോയിന്റ‌് മാത്രമാണ‌് മഞ്ഞപ്പടയ‌്ക്കുള്ളത‌്. 30 പോയിന്റെങ്കിലും നേടിയാൽ മാത്രമേ പ്ലേഓഫ‌് സാധ്യതയുളളൂ.ആദ്യ കളിയിൽ കൊൽക്കത്തയെ ‌തോൽപ്പിച്ചത‌് ഒഴിച്ചാൽ ഓർക്കാൻ ഒരു നിമിഷം പോലും ബ്ലാസ‌്റ്റേഴ‌്സ‌് സൃഷ‌്ടിച്ചില്ല. കഴിഞ്ഞവർഷവും പ്ലേ ഓഫ‌് നഷ‌്ടമായതിൽ ലീഗിലെ ഏറ്റവും വലിയ ആരാധകസംഘം നിരാശരായിരുന്നു. ഇത്തവണ തിരിച്ചുവരവിന‌് കാത്തിരുന്നവർക്കു മുന്നിൽ മറ്റൊരു ദയനീയ ദൃശ്യമായി ബ്ലാസ‌്റ്റേഴ‌്സിന്റെ പ്രകടനം. എട്ടു കളിയിൽ ജയം നേടാനാകാതിരിക്കുന്നത‌് ക്ലബ്ബിന്റെ ഐഎസ‌്എൽ ചരിത്രത്തിൽ ആദ്യമാണ‌്. പല കളിയിലും ജയിക്കാനുള്ള സുവർണാവസരം കളഞ്ഞുകുളിക്കുകയായിരുന്നു. അന്ത്യഘട്ടത്തിലെ അനാസ്ഥയിൽ ഏഴു പോയിന്റെങ്കിലും നഷ‌്ടമായി.

Recent Updates

Related News