ബംഗളൂരു എഫ്സിക്ക് തകർപ്പൻ ജയം
പൂന: ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) ബംഗളൂരു എഫ്സിക്ക് തകർപ്പൻ ജയം. സുനിൽ ഛേത്രിയുടെ ഇരട്ട ഗോൾ ബലത്തിൽ ബംഗളൂരു പൂന സിറ്റിയെ 0-3നു തകർത്തു. മിക്കും (64-ാം മിനിറ്റ്) ആണ് ബംഗളൂരുവിന്റെ പട്ടിക പൂർത്തിയാക്കിയത്. ആദ്യ പകുതിയുടെ അവസാന രണ്ടു മിനിട്ടിന്റെ ഇടവേളയിലായിരുന്നു ഛെത്രിയുടെ ഗോളുകൾ. 41-ാം മിനിട്ടിലും 43-ാം മിനിട്ടിലും. 64-ാം മിനിട്ടിലാണ് മിക്കു സ്കോർ ചെയ്തത്.