• Home
  • Sports
  • ബ്ലാസ്റ്റേഴ്സിന് സ്വന്തം മൈതാനത്ത‌് സമനില

ബ്ലാസ്റ്റേഴ്സിന് സ്വന്തം മൈതാനത്ത‌് സമനില

കൊച്ചി: തുടക്കം ഗംഭീരമാക്കിയ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് മുംബൈയ്‌ക്കെതിരായ രണ്ടാം കളിയില്‍ ചെറിയൊരു പതര്‍ച്ച. കളിയുടെ ഭൂരിഭാഗവും തങ്ങള്‍ക്കനുകൂലമാക്കി മാറ്റിയ ബ്ലാസ്റ്റേഴ്‌സിന് പക്ഷെ, അവസാന നിമിഷത്തില്‍ അടിപതറി. ഇഞ്ചുറി ടൈമില്‍ സമനില ഗോള്‍ കൂടി വീണതോടെ ബ്ലാസ്‌റ്റേഴ്‌സ് ക്യാംപ് അല്‍പ്പം നിരാശയിലായി.

കളിയുടെ സർവമേഖലയിലും ആതിഥേയർ എതിരാളികളെ പിന്നിലാക്കി. ആദ്യ പകുതിയിൽ കളി പൂർണമായും മുംബൈ പകുതിയിലായിരുന്നു. രണ്ടാം പകുതിയിലും ബ്ലാസ‌്റ്റേഴ‌്സിനായിരുന്നു ആധിപത്യം.അവർ ഏതു നിമിഷവും ലീഡ‌് നേടുമെന്നു തോന്നിച്ചു. എന്നാൽ, രണ്ടാം പകുതിയിൽ പരിശീലകൻ ഡേവിഡ‌് ജയിംസ‌് വരുത്തിയ മാറ്റങ്ങൾ തിരിച്ചടിയായി. മതേജ പോപ‌്‌ലാട‌്നിക്കിനെയും സഹലിനെയും നർസാരിയെയും പിൻവലിച്ചതോടെ മുന്നേറ്റത്തിനു വീര്യം കുറഞ്ഞു. ലീഡ‌് നിലനിർത്തി ജയിക്കാൻ പ്രതിരോധം ശക്തമാക്കുന്നതിനു പകരം ആക്രമിക്കുന്ന കളിക്കാരെ തന്നെ പകരക്കാരായി ഇറക്കിയത‌് വിനയായി. പകരക്കാർ മങ്ങിയതോടെ മുംബൈയ‌്ക്ക‌് തിരിച്ചുവരവിന‌് അവസരം കൈവന്നു.

ആദ്യ പകുതിയുടെ തുടക്കം കളിക്ക് പതിഞ്ഞ താളമായിരുന്നു. ആരാധകരുടെ ആവേശം കാലുകളിൽ ഏറ്റുവാങ്ങി ബ്ലാസ്റ്റേഴ്സ് ഒറ്റപ്പെട്ട നീക്കങ്ങൾ നടത്തി. കളിയുടെ തുടക്കത്തിൽത്തന്നെ ലീഡ് നേടാൻ സുവർണാവസരവും ലഭിച്ചു. ഇടതുവിങ്ങിൽനിന്ന് നർസാരി പെനൽറ്റി ബോക്സിനുള്ളിലേക്ക് വളച്ചു നൽകിയ പാസ് ഓടിയെത്തിയ സീമിൻലെൻ ദുംഗലിനു പാകത്തിനു കിട്ടി. ദുംഗലിന്റെ ദുർബല ഷോട്ട് മുംബൈ ഗോളി അർമിന്ദർ അനായാസം തടഞ്ഞു.

എതിരാളികളുടെ തട്ടകത്തിൽ മുംബൈ അമിത പ്രതിരോധത്തിലായിരുന്നു. എല്ലാം മറന്നുള്ള ആക്രമണത്തിന് ആതിഥേയരും മുതിർന്നില്ല. മധ്യനിരയിൽ ആധിപത്യം നേടിയ ബ്ലാസ്റ്റേഴ്സ് കൂടുതൽ സമയം പന്ത‌് കാലിൽ സൂക്ഷിച്ചു. മധ്യനിരയിൽനിന്നുള്ള ത്രൂ പാസുകളും വലതുവിങ്ങിൽ നിന്നുള്ള ക്രോസുകളുമായിരുന്നു അവർ ആക്രമണത്തിനു തെരഞ്ഞെടുത്തത്. മധ്യനിരയിൽ സഹൽ അബ്ദുൾ സമദ‌് കളി നിയന്ത്രിച്ചു. അസാമാന്യ പന്തടക്കം കാണിച്ച മലയാളി താരം വിദേശതാരങ്ങളുമായി നന്നായി ഇണങ്ങി. എതിർപ്രതിരോധത്തെ കീറിമുറിച്ച് സഹൽ നൽകിയ ത്രൂബോളുകൾ അപകടഭിഷണി ഉയർത്തി. ദുംഗലും നർസാരിയും നല്ല പിന്തുണ നൽകി. മൈതാനമധ്യത്തിൽത്തന്നെ എതിരാളികളെ തടയാനുള്ള ചുമതലയായിരുന്നു നിക്കൊളായ് ക്രാമറെവിച്ചിന്.

അവസാന മിനിറ്റുകളിൽ മുംബൈ ഗോൾ മടക്കാൻ ചില ശ്രമങ്ങൾ നടത്തിയെങ്കിലും അർനോൾഡിനും ബാസ്തോസിനും പിഴച്ചു. പെക്കൂസൺ പാകത്തിനു നൽകിയ പന്ത് നിയന്ത്രിക്കാനാകാതെ സ്റ്റോയ്നോവിക്ക് ലീഡ് രണ്ടാക്കാനുള്ള അവസരം പുകച്ചു. കളി ജയിച്ചുവെന്ന‌് ബ്ലാസ‌്റ്റേഴസ‌് പ്രതീക്ഷിച്ചുനിൽക്കെ 35 വാര അകലെനിന്ന‌്  പ്രഞ്ജാൽ തൊടുത്ത ഷോട്ട‌് ധീരജിശന നിഷ‌്പ്രഭനാക്കി വലയിൽ കയറി. ജിങ്കനാണ്‌ കളിയിലെ മേകൻ

Recent Updates

Related News