• Home
  • Sports
  • കേ​ര​ള​ ​ബ്ളാ​സ്റ്റേ​ഴ്സ് ​ഇ​ന്ന് ​ഹോം​ ​ഗ്രൗ​ണ്ടി​ൽ​ ​പൂ​നെ

കേ​ര​ള​ ​ബ്ളാ​സ്റ്റേ​ഴ്സ് ​ഇ​ന്ന് ​ഹോം​ ​ഗ്രൗ​ണ്ടി​ൽ​ ​പൂ​നെ​ ​സി​റ്റി​യെ​ ​നേ​രി​ടു​ന്നു

കൊച്ചി: സ്വന്തം തട്ടകത്തിൽ നടക്കുന്ന അവസാന മത്സരമാണ‌് കേരള ബ്ലാസ‌്റ്റേഴ‌്സിന‌് ഇന്ന‌്. എതിരാളികൾ എഫ‌്സി പുണെ സിറ്റി. ബ്ലാസ‌്റ്റേഴ‌്സിന‌് ഒമ്പതും പുണെയ‌്ക്ക‌് അഞ്ചും പോയിന്റാണുള്ളത‌്. ഈ കളി ജയിച്ചാൽ നേരിയ അവസരമെങ്കിലും ബ്ലാസ‌്റ്റേഴ‌്സിന‌ുണ്ടാകും. മറിച്ചായാൽ എല്ലാം അവസാനിക്കും. സാധ്യതകളുടെ നൂൽപ്പാലങ്ങളെക്കുറിച്ച‌് പിന്നെ ചിന്തിക്കേണ്ടിവരില്ല.ജ​യ​മി​ല്ലാ​ത്ത​ ​ഒ​മ്പ​ത് ​മ​ത്സ​ര​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ​ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ​പൂ​നെ​ ​സി​റ്റി​ ​എ​ഫ്.​സി​യെ​ ​സ്വ​ന്തം​ ​ത​ട്ട​ക​ത്തി​ൽ​ ​നേ​രി​ടാ​നി​റ​ങ്ങു​ന്ന​ത്.​ ​ക​ലൂ​ർ​ ​ജ​വ​ഹ​ർ​ലാ​ൽ​ ​നെ​ഹ്‌​റു​ ​സ്‌​റ്റേ​ഡി​യ​ത്തി​ൽ​ ​രാ​ത്രി​ 7.30​ ​ന് ​ന​ട​ക്കു​ന്ന​ ​മ​ത്സ​രം​ ​കാ​ണാ​ൻ​ ​എ​ത്ര​പേ​രു​ണ്ടാ​കു​മെ​ന്ന് ​ക​ണ്ട​റി​യ​ണം.​ ​ജം​ഷ​ഡ്പൂ​ർ​ ​എ​ഫ്.​സി​യു​മാ​യു​ള്ള​ ​ക​ളി​ ​വീ​ക്ഷി​ക്കാ​ൻ​ ​ഗാ​ല​റി​യി​ൽ​ ​ഏ​ഴാ​യി​ര​ത്തി​ൽ​ ​താ​ഴെ​ ​കാ​ണി​ക​ൾ​ ​മാ​ത്ര​മാ​യി​രു​ന്നു.​ ​മ​ധ്യ​നി​ര​യി​ൽ​ ​ക​ളി​ ​മെ​ന​യു​ന്ന​ ​നി​ക്കോ​ള​ ​ക്ര​മാ​ര​വി​ച്ചും​ ​കി​സി​റോ​ൺ​ ​കി​സി​റ്റോ​യും​ ​ഇ​ന്ന് ​ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ​നി​ര​യി​ലു​ണ്ടാ​കി​ല്ല.​ ​ക​റേ​ജ് ​പെ​ക്കൂ​സ​ണും​ ​വി​നീ​തും​ ​ആ​ദ്യ​ ​ഇ​ല​വ​നി​ൽ​ ​ഇ​റ​ങ്ങാ​നാ​ണ് ​സാ​ധ്യ​ത.​ ​ക​ഴി​ഞ്ഞ​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ 4​-1​-4​-1,​ 4​-2​-3​-1​ ​ശൈ​ലി​യി​ലാ​ണ് ​ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ​ഇ​റ​ങ്ങി​ത്.​ ​എ​ന്നാ​ൽ,​ ​ക​ളി​ക്ക​ള​ത്തി​ൽ​ ​വി​ജ​യി​ച്ചി​ല്ല.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ജം​ഷ​ഡ്പൂ​രി​നെ​തി​രെ​ ​തു​റ​ന്ന​ ​പോ​സ്‌​റ്റി​ൽ​ ​പോ​ലും​ ​ഗോ​ള​ടി​ക്കാ​ൻ​ ​സ്‌​ട്രൈ​ക്ക​ർ​മാ​ർ​ക്കാ​യി​ല്ല.​ ​നി​ര​വ​ധി​ ​അ​വ​സ​ര​ങ്ങ​ളാ​ണ് ​ഡും​ഗ​ലും​ ​സ്‌​റ്റൊ​യാ​നോ​വി​ച്ചും​ ​തു​ല​ച്ച​ത്.​ ​ഇ​ന്ന​ത്തേ​ത​ട​ക്കം​ ​ഇ​നി​ ​നാ​ല് ​ഹോം​ ​മ​ത്സ​ര​ങ്ങ​ള​ട​ക്കം​ ​എ​ട്ട് ​ക​ളി​ക​ളാ​ണ് ​ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന് ​ബാ​ക്കി​യു​ള്ള​ത്.​

Recent Updates

Related News