കേരള ബ്ലാസ്റ്റേഴ്സ് 21 ദിവസം തായ്ലാന്റില്
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് 21 ദിവസം തായ്ലാന്റില് സന്നാഹമൊരുക്കും.നാളെ മുതല്‍ സെപ്തംബര്‍ 21 വരെയാണ് തായ്ലാന്റിലെ ഹുവാഹിനില്‍ ടീം പരിശീലനത്തിലേര്‍പ്പെടുക. ഇവിടെ പ്രാദേശിക ക്ലബ്ബുകളുമായി ടീം അഞ്ചു സന്നാഹ മത്സരങ്ങള്‍ കളിക്കും.
ഓഗസ്റ്റ് 18 മുതല്‍ രണ്ടാഴ്ച്ചയോളം കൊച്ചിയില്‍ പരിശീലനം നടത്തി തായ്ലാന്റിലേക്ക് പോവാനായിരുന്നു ടീം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ പ്രളയം കാരണം ഇത് നടന്നില്ല. തുടര്‍ന്ന് അഹമ്മദാബാദിലെ ട്രാന്‍സ്റ്റേഡിയയില്‍ തന്നെ ടീം പരിശീലനം തുടരുകയായിരുന്നു. നേരത്തെ ലാലിഗ പ്രീസീസണ് ടൂര്‍ണമെന്റിന് മുമ്പും അഹമ്മദാബാദിലായിരുന്നു ടീമിന്റെ ഒരുക്കം.