ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് എഫ്.സി. ഗോവ കേരള ബ്ളാസ്റ്റേഴ്സിനെ തോൽപ്പിച്ചു
കൊച്ചി: ബ്ലാസ്റ്റേഴ്സിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. സ്വന്തം കാണികൾക്കു മുൻപിൽ വച്ച് നടന്ന കളിയിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് എഫ്.സി. ഗോവ കേരള ബ്ളാസ്റ്റേഴ്സിനെ തോൽപ്പിച്ചു. ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു സ്വന്തം മൈതാനത്ത‌് ബ്ലാസ‌്റ്റേഴ‌്സിന്റെ തുടർച്ചയായ രണ്ടാം തോൽവി. ഫെറാൻ കൊറോമിനസ‌് ഗോവയക്കായി ഇരട്ടഗോൾ നേടി. മൻവീർ സിങ്ങിന്റെ വകയായിരുന്നു മറ്റൊന്ന‌്. നിക്കൊള ക്രക‌്മ്റേവിച്ച‌് ആശ്വാസഗോൾ നേടി. ഇതോടെ ഏഴു കളിയിൽ അഞ്ചു ജയവുമായി 16 പോയിന്റുള്ള ഗോവ പട്ടികയിൽ ഒന്നാമത‌് തുടർന്നു. ഏഴു പോയിന്റുള്ള ബ്ലാസ‌്റ്റേഴ‌്സ‌് ഏഴാമത‌് തുടർന്നു.