യുവന്തസിനായി കൃസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും ഗോള്‍ അടിച്ചു
ഫ്രോസിനോണ്‍: കഴിഞ്ഞ മല്‍സരത്തിലൂടെ യുവന്റസില്‍ ഗോള്‍ അടി തുടങ്ങിയ റൊണാള്‍ഡോയുടെ ബൂട്ടുകളില്‍ നിന്ന് വീണ്ടും ഗോള്‍ പിറന്നു. ഇത്തവണ ഫ്രോസിനോനിനെതിരേ റോണോ ഒരു ഗോള്‍ നേടിയപ്പോള്‍ യുവന്റസിന് എതിരില്ലാത്ത രണ്ട് ഗോളുകളുടെ ജയം. ഫെഡ്രിക്കോ ബെര്‍ണാഡെഷിയാണ് ഇറ്റാലിയന്‍ ചാംപ്യന്മാരുടെ രണ്ടാം ഗോളിനവകാശിയയത്. ഗോള്‍ രഹിത സമനിസലയിലേക്ക് കലാശിച്ചിരുന്ന മല്‍സരത്തിലെ അവസാന മിനിറ്റുകളിലാണ് യുവന്റസിന്റെ രണ്ട് ഗോളും പിറന്നത്. ജയത്തോടെ ലീഗ സീസണിലെ ടീമിന്റെ അപരാജിത ക്കുതിപ്പിന് വിരാമമായില്ല. ലീഗില്‍ അഞ്ച് മല്സരങ്ങളിലിറങ്ങിയ യുവന്റസ് അഞ്ചും ജയിച്ച് 15 പോയിന്റോടെയാണ് ഒന്നാമത് നില്‍ക്കുന്നത്.
ഈ സീസണിന്റെ തുടക്കത്തില്‍ സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡില്‍ നിന്നും യുവന്തസിലേക്ക് ചേക്കേറിയ റൊണാള്‍ഡോ സിരിയ എയില്‍ ഇതുവരെ മൂന്ന് ഗോളുകള്‍ നേടിക്കഴിഞ്ഞു. ചാമ്പ്യന്‍സ് ലീഗ് പോരാട്ടകത്തില് വലന്‍സിയക്കെതിരെ രണ്ട് ഗോളിന് യുവന്തസ് ജയിച്ചെങ്കിലും ഫുട്ബോള്‍ ലോകം ചര്‍ച്ച ചെയ്തത് റൊണാള്‍ഡോക്കെതിരായ ചുവപ്പ് കാര്‍ഡായിരുന്നു. അത്ര കടുപ്പമെല്ലാത്ത ഫൗളിനായിരുന്നു സൂപ്പര്‍ താരത്തിനെതിരെ റഫറി ചുവപ്പ് കാര്‍ഡ് ഉയര്‍ത്തിയത്.