ഗ്ലോബ് സോക്കര്‍ അവാര്‍ഡ് യുവെന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്
ദുബായ്: ഈ വര്‍ഷത്തെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ഗ്ലോബ് സോക്കര്‍ അവാര്‍ഡ് യുവെന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. തുടര്‍ച്ചയായ മൂന്നാം തവണയാണ് റൊണാള്‍ഡോ ഈ അവാര്‍ഡ് സ്വന്തമാക്കുന്നത്. താരത്തിന്റെ അഞ്ചാമത്തെ ഗ്ലോബ് സോക്കര്‍ അവാര്‍ഡാണിത്.
അത്ലറ്റിക്കോ മാഡ്രിഡ് താരം അന്റോയിന്‍ ഗ്രീസ്മാന്‍, പി.എസ്.ജി താരം കിലിയന്‍ എംബാപ്പെ എന്നിവരെ മറികടന്നാണ് റൊണാള്‍ഡോയുടെ നേട്ടം. ഫിഫ ദ ബെസ്റ്റ്, ബാലണ്‍ദ്യോര്‍ എന്നിവ കഴിഞ്ഞാല്‍ ഏറ്റവും പ്രശ്‌സ്തമായ ഫുട്‌ബോള്‍ പുരസ്‌കാരമാണ് ഗ്ലോബ് സോക്കര്‍.
പുതിയ വര്‍ഷത്തിന്റെ തുടക്കം ഗംഭീരമായെന്ന് അവാര്‍ഡ് സ്വീകരിച്ച ശേഷം റൊണാള്‍ഡോ പറഞ്ഞു. പുരസ്‌കാരത്തിനായി തന്നെ പരിഗണിച്ചതിലും അവാര്‍ഡ് സമ്മാനിച്ചതിലും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകകപ്പ് നേടിയ ഫ്രാന്‍സ് ടീമിന്റെ പരിശീലകന്‍ ദിദിയര്‍ ദെഷാംപ്സിനാണ് മികച്ച പരിശീലകനുള്ള പുരസ്‌കാരം.