ക്രിസ‌്റ്റ്യാനോ റൊണാൾഡോയെ പിന്തുണച്ച‌് യുവന്റസ‌്; പോർച്ചുഗൽ ടീമിൽനിന്ന‌് ഒഴിവാക്കി
ടുറിൻ: ക്രിസ‌്റ്റ്യാനോ റൊണാൾഡോയെ പിന്തുണച്ച‌് യുവന്റസ‌്. ലൈംഗികാരോപണത്തെത്തുടർന്ന‌് പോർച്ചുഗൽ ടീമിൽനിന്ന‌് റൊണൾഡോയെ ഒഴിവാക്കിയതിനു പിന്നാലെയാണ‌് പിന്തുണയുമായി യുവന്റസ‌് രംഗത്തെത്തിയത‌്.ക്രിസ‌്റ്റ്യാനോ റൊണാൾഡോയെ പോർച്ചുഗൽ ടീമിൽനിന്ന‌് ഒഴിവാക്കി. പോളണ്ടിനെതിരായ യുവേഫ നേഷൻസ‌് ലീഗിനും സ‌്കോട്ട‌്‌ലൻഡുമായുള്ള സൗഹൃദമത്സരത്തിൽനിന്നുമുള്ള ടീമിൽനിന്നാണ‌് റൊണാൾഡോയെ ഒഴിവാക്കിയത‌്.കുറച്ച് മാസങ്ങളായി തികഞ്ഞ പ്രൊഫഷണലിസവും അർപ്പണവുമാണ‌് റൊണാൾഡോ പ്രകടപ്പിക്കുന്നതെന്നും വർഷങ്ങൾക്കുമുമ്പുണ്ടായ സംഭവത്തിൽ തങ്ങളുടെ തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നും ഇറ്റാലിയൻ ക്ലബ‌് ട്വീറ്റ‌് ചെയ‌്തു. റൊണാൾഡോയ‌്ക്കെതിരായ ആരോപണത്തെത്തുടർന്ന‌് യുവന്റസിന്റെ ഓഹരികളിൽ ഇടിവ‌് സംഭവിച്ചിരുന്നു.
അതേസമയം, ലൈംഗികാരോപണത്തിൽ റൊണാൾഡോയുടെ സ‌്പോൺസർമാരായ നൈക്ക‌് കടുത്ത ആശങ്ക പ്രകടിപ്പിച്ചു. സംഭവവികാസങ്ങൾ നിരീക്ഷിക്കുകയാണെന്ന‌് സ‌്പോർട‌്സ‌് ഉൽപ്പാദന നിർമാതാക്കളായ നൈക്ക‌് പ്രതികരിച്ചു.ആജീവനാന്ത കരാറാണ‌് റൊണാൾഡുമായി നൈക്കിനുള്ളത‌്. വർഷത്തോറും 100 കോടിയോളം രൂപയാണ‌് നൈക്ക‌് മുപ്പത്തിമൂന്നുകാരനായ റൊണാൾഡോയ‌്ക്ക‌് നൽകുന്നത‌്.