രണ്ടാമതും എല്‍ ക്ലാസിക്കോയില്‍ റയലിനെ തകര്‍ത്ത് ബാഴ്‌സ
മാഡ്രിഡ്: നാല് ദിവസത്തിനിടെ രണ്ടാമതും എല്‍ ക്ലാസിക്കോയില്‍ റയലിനെ തകര്‍ത്ത് ബാഴ്‌സ. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്‌സ ചിര വൈരികളായ റയലിനെ തോല്‍പിച്ചത്. ഇരുപത്തിയാറാം മിനിറ്റില്‍ ക്രൊയേഷ്യന്‍ താരം ഇവാന്‍ റാക്കിറ്റിച്ചാണ് ബാഴ്‌സയുടെ വിജയഗോള്‍ നേടിയത്. 26 മത്സരങ്ങളില്‍ നിന്ന് 60 പോയിന്റാണ് ബാഴ്‌സക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോക്ക് 25 കളികളില്‍ നിന്ന് 50 പോയിന്റാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള റയലിന് 48 പോയിന്റാണുള്ളത്. ബുധനാഴ്ച കോപ്പ ഡെല്‍ റേയിലും ബാഴ്‌സ റയലിനെ തോല്‍പിച്ചിരുന്നു. രണ്ടാംപാദ സെമിയില്‍ മടക്കമില്ലാത്ത മൂന്ന് ഗോളിനായിരുന്നു അന്ന് ബാഴ്‌സയുടെ ജയം.