• Home
  • Sports
  • പാകിസ്താനെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള ബി.സി.സി.ഐയുടെ ആലോ
bcci criket

പാകിസ്താനെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള ബി.സി.സി.ഐയുടെ ആലോചനയ്ക്ക് തിരിച്ചടി

ദുബൈ: പാകിസ്താനെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള ബി.സി.സി.ഐയുടെ ആലോചനയ്ക്ക് തിരിച്ചടി. പാകിസ്താനെ ഒഴിവാക്കണമെന്ന ബി.സി.സി.ഐ ആവശ്യം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍( ഐ.സി.സി) തള്ളി. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ മത്സരങ്ങളില്‍ നിന്ന് വിലക്കണമെന്നാണ് പാകിസ്താനെ പേരെടുത്തു പറയാതെ ബി.സി.സി.ഐ കത്തിലൂടെ ഐ.സി.സി.യോട് ആവശ്യപ്പെട്ടത്.

കത്ത് ചര്‍ച്ച ചെയ്യാനാകില്ലെന്ന് ഐ.സി.സി ബോര്‍ഡ് യോഗത്തില്‍ ശശാങ്ക് മനോഹര്‍ ആണ് നിലപാടെടുത്തത്. ക്രിക്കറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാത്രമേ കൗണ്‍സിലിന് നിലപാടെടുക്കാന്‍ കഴിയൂവെന്നും ഐ.സി.സി ചെയര്‍മാന്‍ വ്യക്തമാക്കി.

Recent Updates

Related News