• Home
  • Sports
  • ഇന്ത്യയുടെ വനിതകളും ന്യൂസിലൻഡിൽ ഏകദിന പരന്പര നേടി
women cricket

ഇന്ത്യയുടെ വനിതകളും ന്യൂസിലൻഡിൽ ഏകദിന പരന്പര നേടി

മൗണ്ട് മോണ്‍ഗനുയി: ടീം ഇന്ത്യയുടെ വനിതകളും ന്യൂസിലൻഡിൽ ഏകദിന പരന്പര നേടി. രണ്ടാം മത്സരത്തിൽ എട്ട് വിക്കറ്റിന് മിതാലി രാജും സംഘവും കിവീസ് വനിതകളെ തൂത്തെറിഞ്ഞു.ആദ്യം ബാറ്റ് ചെയ്ത കിവീസ് 44.2 ഓവറിൽ 161 റണ്‍സിന് ഓൾഒൗട്ടായി. 35.2 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം മറികടന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരന്പര 2-0 എന്ന നിലയിൽ ഇന്ത്യ സ്വന്തമാക്കി. മൂന്നാം മത്സരം വെളളിയാഴ്ച നടക്കും.സ്മൃതി മന്ദാന (പുറത്താകാതെ 90), മിതാലി രാജ് (പുറത്താകാതെ 63) എന്നിവരുടെ അർധ സെഞ്ചുറികളാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്. 15/2 എന്ന നിലയിൽ ഇന്ത്യ പതറുന്പോഴാണ് മന്ദാന-മിതാലി സഖ്യം ക്രീസിൽ ഒന്നിക്കുന്നത്.

മന്ദാന വേഗത്തിൽ സ്കോർ ചെയ്തപ്പോൾ മിതാലി നിലയുറപ്പിക്കുകയായിരുന്നു. 83 പന്തിൽ 13 ഫോറും ഒരു സിക്സും പറത്തിയാണ് മന്ദാന 90 റണ്‍സ് നേടിയത്. 111 പന്തുകൾ നേരിട്ട ക്യാപ്റ്റൻ നാല് ഫോറും രണ്ടു സിക്സും നേടി.നേരത്തെ ക്യാപ്റ്റൻ അമി സാറ്റ്‌വർവൈറ്റിന്‍റെ അർധ സെഞ്ചുറിയാണ് കിവീസിനെ വൻ നാണക്കേടിൽ നിന്നും രക്ഷിച്ചത്. അമി 71 റണ്‍സ് നേടി. മറ്റാർക്കും പിടിച്ചുനിൽക്കാനായില്ല. ഇന്ത്യയ്ക്ക് വേണ്ടി ജുലൻ ഗോസ്വാമി മൂന്ന് വിക്കറ്റ് വീഴ്ത്തി. പൂനം യാദവ്, ദീപ്തി ശർമ, ഏക്ത ബിസ്ത് എന്നിവർ രണ്ടു വീതം വിക്കറ്റുകൾ നേടി.

Recent Updates

Related News