• Home
  • Sports
  • രഞ‌്ജി ട്രോഫി ക്രിക്കറ്റിൽ ആന്ധ്രപ്രദേശിനെതിരെ കേരളം മികച്ച

രഞ‌്ജി ട്രോഫി ക്രിക്കറ്റിൽ ആന്ധ്രപ്രദേശിനെതിരെ കേരളം മികച്ച നിലയിൽ

തിരുവനന്തപുരം: രഞ‌്ജി ട്രോഫി ക്രിക്കറ്റിൽ ആന്ധ്രപ്രദേശിനെതിരെ കേരളം മികച്ച നിലയിൽ. രണ്ടാംദിനം കേരളം ഒരു വിക്കറ്റ‌് നഷ്ടത്തിൽ 227 റണ്ണെടുത്തു. സെഞ്ചുറി നേടിയ ജലജ‌് സക‌്സേനയുടെ കരുത്തിലായിരുന്നു കേരളത്തിന്റെ കുതിപ്പ‌്. 127 റണ്ണുമായി ജലജ‌് ക്രീസിലുണ്ട‌്. 34 റണ്ണുമായി രോഹൻ പ്രേം ആണ‌് കൂട്ട‌്. 56 റണ്ണെടുത്ത ബി എ അരുൺ കാർത്തികാണ‌് പുറത്തായത‌്. ആന്ധ്രയുടെ ഒന്നാം ഇന്നിങ‌്സ‌് 254ൽ അവസാനിച്ചിരുന്നു. ആന്ധ്രയുടെ സ‌്കോർ മറികടക്കാൻ കേരളത്തിന‌് ഇനി 27 റൺ കൂടി മതി.ആദ്യ ഇന്നിംഗ്സിൽ 254ന് ആൾ ഒൗട്ടായ ആന്ധ്രയ്ക്കെതിരെ രണ്ടാംദിനം കളിനിറുത്തുമ്പോൾ 227/1 എന്ന നിലയിലാണ് കേരളം. 28 റൺ കൂടി നേടിയാൽ കേരളത്തിന് ലീഡ് ലഭിക്കും. അരുൺ കാർത്തിക്കിനൊപ്പം (56), ഒാപ്പണിംഗിനിറങ്ങിയ ജലജ് സക്‌സേന ഒാപ്പണിംഗിൽ 139 റൺസാണ് കൂട്ടിച്ചേർത്തത്. കളിനിറുത്തുമ്പോൾ 34 റൺസുമായി രോഹൻ പ്രേമാണ് ജലജിന് കൂട്ട്.

ആദ്യദിനം 225/8 എന്ന നിലയിലായിരുന്ന ആന്ധ്ര ഇന്നലെ 29 റൺസ് കൂടി ചേർത്തശേഷം ആൾ ഒൗട്ടാവുകയായിരുന്നു ഷൊയ്ബ് ഖാൻ (18), ബി. അയ്യപ്പ (14) എന്നിവരാണ് ഇന്നലെ പുറത്തായത്. ബേസിൽതമ്പിയാണ് ഷൊയ്ബിനെ പുറത്താക്കിയത്. അയ്യപ്പയെ സന്ദീപ് വര്യരും പുറത്താക്കി. മത്സരത്തിൽ ബേസിൽ തമ്പി മൂന്ന് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. സന്ദീപ് രണ്ടും ആദ്യദിനത്തിൽ ഇടംകയ്യൻ സ്പിന്നർ അക്ഷയ് കെ.സി. നാലുവിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു. ജലജ് സക്‌സേന ഒരു വിക്കറ്റും നേടി.അന്യസംസ്ഥാന താരങ്ങളെ ഒാപ്പണിംഗിനിറക്കിയ കേരളം ആഗ്രഹിച്ച തുടക്കമാണ് ലഭിച്ചത്. 38-ാം ഒാവറിലാണ് ആന്ധ്രയ്ക്ക് ഒാപ്പണിംഗ് സഖ്യത്തെ തകർക്കാൻ കഴിഞ്ഞത്. 125 പന്തുകൾ നേരിട്ട് എട്ട് ബൗണ്ടറികൾ പറത്തിയ അരുൺ കാർത്തികിനെ ഷൊയ്ബ് ഖാൻ എൽ.ബിയിൽ കുരുക്കുകയായിരുന്നു. തുടർന്ന് സ്റ്റംപെടുക്കുംവരെ ജലജും രോഹനും ബാറ്റുചെയ്തു. 217 പന്തുകൾ നേരിട്ട ജലജ് സക്‌സേന 11 ഫോറുകളടക്കമാണ് 127 റൺസിലെത്തിയത്.

Recent Updates

Related News