• Home
  • Sports
  • ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക

ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി

െർത്ത്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ തോൽവിക്ക് മുന്നിൽ. നാലാം ദിനം കളിനിർത്തുന്പോൾ 287 റണ്‍സ് വിജയലക്ഷ്യം പിന്തടരുന്ന ഇന്ത്യ 112/5 എന്ന നിലയിലാണ്. അഞ്ച് വിക്കറ്റുകൾ ശേഷിക്കേ ഇന്ത്യയ്ക്ക് ജയം 175 റണ്‍സ് അകലെയാണ്. ഹനുമ വിഹാരി (24), ഋഷഭ് പന്ത് (9) എന്നിവരാണ് ക്രീസിൽ.സ്കോർ ബോർഡ് തുറക്കും മുൻപ് കെ.എൽ.രാഹുൽ പവലിയനിൽ തിരിച്ചെത്തിയാണ് ഇന്ത്യയുടെ ഇന്നിംഗ്സ് തുടങ്ങിയത്. ആദ്യ ഓവറിലെ നാലാം പന്തിൽ സ്റ്റാർക്ക് രാഹുലിനെ ക്ലീൻബൗൾഡ് ചെയ്തു. പ്രതീക്ഷകളത്രെയും പൂജാരയും കോഹ്ലിയിലുമായിരുന്നു. പൂജാര നാല് റണ്‍സിനും കോഹ്ലി 17 റണ്‍സിനും വീണതോടെ ഇന്ത്യ 48/3 എന്ന നിലയിലായി.പൊരുതി നിന്ന മുരളി വിജയിയാണ് നാലാമതായി പുറത്തായത്. മൂന്ന് ബൗണ്ടറികളോടെ 20 റണ്‍സായിരുന്നു സന്പാദ്യം. പ്രതിരോധം വിട്ട് സ്കോർ ചെയ്യാൻ ശ്രമിച്ച രഹാനയും വീണതോടെ ഇന്ത്യയുടെ പ്രതീക്ഷകൾ ഏകദേശം അവസാനിക്കുകയായിരുന്നു. 30 റണ്‍സായിരുന്നു രഹാനെയുടെ സന്പാദ്യം. ഓസീസിന് വേണ്ടി ഹേസിൽവുഡും ലയണും രണ്ടു വീതം വിക്കറ്റുകൾ നേടി.

Recent Updates

Related News