• Home
  • Sports
  • ന്യൂ​​സി​​ല​​ൻ​​ഡി​​ന് 10 വി​​ക്ക​​റ്റി​​ന്‍റെ ആ​​ധി​​കാ​​രി
new zealand

ന്യൂ​​സി​​ല​​ൻ​​ഡി​​ന് 10 വി​​ക്ക​​റ്റി​​ന്‍റെ ആ​​ധി​​കാ​​രി​​ക ജ​​യം

കാ​​ർ​​ഡി​​ഫ്: സോ​​ഫി​​യ ഗാ​​ർ​​ഡ​​ൻ​​സി​​ൽ സിം​​ഹ​​ള​​വീ​​ര്യ​​ത്തി​​നു മു​​ക​​ളി​​ൽ കി​​വി​​ക​​ൾ പാ​​റി​​പ്പ​​റ​​ന്നു. ല​​ങ്കാദ​​ഹ​​നം അ​​ര​​ങ്ങേ​​റി​​യ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ൽ ന്യൂ​​സി​​ല​​ൻ​​ഡി​​ന് 10 വി​​ക്ക​​റ്റി​​ന്‍റെ ആ​​ധി​​കാ​​രി​​ക ജ​​യം. 203 പ​​ന്ത് ബാ​​ക്കി​​നി​​ൽ​​ക്കേ​​യാ​​ണ് കി​​വി​​ക​​ൾ വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ച​​ത്. സിം​​ഹ​​ങ്ങ​​ളെ എ​​റി​​ഞ്ഞി​​ട്ട് അ​​ടി​​ച്ചോ​​ടി​​ച്ചെ​​ന്നു പ​​റ​​യു​​ന്ന​​താ​​കും കൂ​​ടു​​ത​​ൽ ശ​​രി. കാ​​ര​​ണം 29.2 ഓ​​വ​​റി​​ൽ 136 റ​​ണ്‍​സി​​ന് ല​​ങ്ക​​ൻ ബാ​​റ്റിം​​ഗ് കി​​വി​​ക​​ൾ ചു​​രു​​ട്ടി​​ക്കെ​​ട്ടി. തു​​ട​​ർ​​ന്ന് ട്വ​​ന്‍റി-20 ശൈ​​ലി​​യി​​ൽ ബാ​​റ്റ് ച​​ലി​​പ്പി​​ച്ച് 16.1 ഓ​​വ​​റി​​ൽ ന്യൂ​​സി​​ല​​ൻ​​ഡ് ജ​​യം കൊ​​ത്തി​​യെ​​ടു​​ത്തു.

ല​​ങ്ക​​ൻ ബാ​​റ്റിം​​ഗി​​ൽ തി​​ള​​ങ്ങാ​​ൻ സാ​​ധി​​ച്ച​​ത് ക്യാ​​പ്റ്റ​​ൻ ദി​​മു​​ത് ക​​രു​​ണ​​ര​​ത്നെ​​യ്ക്കു മാ​​ത്രം. വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ടു​​മാ​​യി​​രു​​ന്നി​​ട്ടും ബെ​​യ്ൽ​​സ് ഇ​​ള​​കാ​​തി​​രു​​ന്ന​​തി​​നാ​​ൽ ക്രീ​​സി​​ൽ തു​​ട​​ർ​​ന്ന ക​​രു​​ണ​​ര​​ത്നെ 51 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു. കു​​ശാ​​ൽ പെ​​രേ​​ര (29 റ​​ണ്‍​സ്), തീ​​സ​​ര പെ​​രേ​​ര (27 റ​​ണ്‍​സ്) എ​​ന്നി​​വ​​ർ മാ​​ത്ര​​മാ​​ണ് ല​​ങ്ക​​ൻ ഇ​​ന്നിം​​ഗ്സി​​ൽ ര​​ണ്ട​​ക്കം ക​​ണ്ട​​ത്. ഇ​​ന്നിം​​ഗ്സി​​ലെ ആ​​ദ്യ പ​​ന്ത് ബൗ​​ണ്ട​​റി ക​​ട​​ത്തി​​യ തി​​രി​​മ​​ന​​യെ റി​​വ്യൂ​​വി​​ലൂ​​ടെ എ​​ൽ​​ബി​​ഡ​​ബ്ല്യു​​വി​​ൽ കു​​ടു​​ക്കി മാ​​റ്റ് ഹെ​​ൻ‌​റി​​യാ​​ണ് സിം​​ഹ​​ങ്ങ​​ളെ കൊ​​ത്തി​​പ്പ​​റി​​ക്കാ​​ൻ തു​​ട​​ങ്ങി​​യ​​ത്. തു​​ട​​ർ​​ന്ന് ഫെ​​ർ​​ഗൂ​​സ​​നും ബോ​​ൾ​​ട്ടും ഗ്രാ​​ൻ​​ഡ്ഹോ​​മും എ​​ല്ലാം ചേ​​ർ​​ന്ന് സിം​​ഹ​​ള​​വീ​​ര്യം കെ​​ടു​​ത്തി. ചെ​​റി​​യ സ്കോ​​റി​​ലേ​​ക്ക് അ​​തി​​വേ​​ഗ​​മാ​​ണ് ന്യൂ​​സി​​ല​​ൻ​​ഡ് ബാ​​റ്റ് ച​​ലി​​പ്പി​​ച്ച​​ത്. മാ​​ർ​​ട്ടി​​ൻ ഗ​​പ്റ്റി​​ലും കോ​​ളി​​ൻ മ​​ണ്‍​റോ​​യും ചേ​​ർ​​ന്ന് 16.1 ഓ​​വ​​റി​​ൽ ല​​ക്ഷ്യം നേ​​ടി. ഗ​​പ്റ്റി​​ലി​​ന്‍റെ സ്ട്രൈ​​ക്ക് റേ​​റ്റ് 143.14ഉം ​​മ​​ണ്‍​റോ​​യു​​ടേ​​ത് 123.40വും ​​ആ​​യി​​രു​​ന്നു.

Recent Updates

Related News