• Home
  • Sports
  • 373 റണ്‍സിന് തകര്‍ത്ത പാകിസ്താന്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്

373 റണ്‍സിന് തകര്‍ത്ത പാകിസ്താന്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കി

അബുദാബി: പേസ് ബൗളര്‍ മുഹമ്മദ് അബ്ബാസിന്റെ പത്തു വിക്കറ്റ് പ്രകടനത്തിന്റെ കരുത്തില്‍ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയെ 373 റണ്‍സിന് തകര്‍ത്ത പാകിസ്താന്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. മത്സരത്തിന്റെ നാലാം ദിനത്തില്‍ കംഗാരുക്കളുടെ ഇന്നിങ്‌സ് 164-ല്‍ അവസാനിപ്പിച്ചാണ് പാകിസ്താന്‍ ചരിത്രവിജയം സ്വന്തമാക്കിയത്.ആ​​ദ്യ ടെ​​സ്റ്റ് സ​​മ​​നി​​ല​​യി​​ൽ ക​​ലാ​​ശി​​ച്ചി​​രു​​ന്നു. ര​​ണ്ട് ഇ​​ന്നിം​​ഗ്സി​​ലു​​മാ​​യി പ​​ത്ത് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ പേ​​സ് ബൗ​​ള​​റാ​​യ മു​​ഹ​​മ്മ​​ദ് അ​​ബ്ബാ​​സ് ആ​​ണ് മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച്. പ​​ര​​ന്പ​​ര​​യു​​ടെ താ​​ര​​വും അ​​ബ്ബാ​​സ് ആ​​ണ്. 2006നു​​ ശേ​​ഷം ഒ​​രു പാ​​ക് പേ​​സ​​ർ പ​​ത്ത് വി​​ക്ക​​റ്റ് പ്ര​​ക​​ട​​നം ന​​ട​​ത്തു​​ന്ന​​ത് ഇ​​താ​​ദ്യ​​മാ​​ണ്.

സ്കോ​​ർ: പാ​​ക്കി​​സ്ഥാ​​ൻ 282, ഒ​​ന്പ​​ത് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 400 ഡി​​ക്ല​​യേ​​ർ​​ഡ്. ഓ​​സ്ട്രേ​​ലി​​യ 145, 164. പാ​​ക്കി​​സ്ഥാ​​ന്‍റെ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ ബാ​​ബ​​ർ അ​​സം ആ​​ണ് ടോ​​പ് സ്കോ​​റ​​ർ. 99 റ​​ണ്‍​സ് നേ​​ടി​​യെ​​ങ്കി​​ലും ബാ​​ബ​​റി​​ന് സെ​​ഞ്ചു​​റി പൂ​​ർ​​ത്തി​​യാ​​ക്കാ​​ൻ സാ​​ധി​​ച്ചി​​ല്ല. ക്യാ​​പ്റ്റ​​ൻ സ​​ർ​​ഫ്രാ​​സ് അ​​ഹ​​മ്മ​​ദ് (81 റ​​ണ്‍​സ്), അ​​സ്ഹ​​ർ അ​​ലി (64 റ​​ണ്‍​സ്), ഓ​​പ്പ​​ണ​​ർ ഫ​​ഖാ​​ർ സ​​മാ​​ൻ (66 റ​​ണ്‍​സ്) എ​​ന്നി​​വ​​രും അ​​ർ​​ധസെ​​ഞ്ചു​​റി നേ​​ടി. ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ സ​​ർ​​ഫ്രാ​​സും സ​​മാ​​നും 94 റ​​ണ്‍​സ് വീ​​തം എ​​ടു​​ത്തി​​രു​​ന്നു.538 റ​​ണ്‍​സ് ല​​ക്ഷ്യ​​വു​​മാ​​യി ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ന് ക്രീ​​സി​​ലെ​​ത്തി​​യ ഓ​​സ്ട്രേ​​ലി​​യ 164ൽ ​​പു​​റ​​ത്താ​​യി. നാ​​ലു പേ​​ർ​​ക്കു മാ​​ത്ര​​മേ ഓ​​സീ​​സ് ഇ​​ന്നിം​​ഗ്സി​​ൽ ര​​ണ്ട​​ക്കം കാ​​ണാ​​നാ​​യു​​ള്ളൂ. പാ​​ക് ച​​രി​​ത്ര​​ത്തി​​ൽ റ​​ണ്‍ വ്യ​​ത്യാ​​സ​​ത്തി​​ലു​​ള്ള ഏ​​റ്റ​​വും വ​​ലി​​യ ജ​​യ​​മാ​​ണി​​ത്. യു​​എ​​ഇ​​യി​​ൽ പ​​ത്ത് വി​​ക്ക​​റ്റ് നേ​​ട്ടം ആ​​ഘോ​​ഷി​​ക്കു​​ന്ന ആ​​ദ്യബൗ​​ള​​ർ ആ​​യി അ​​ബ്ബാ​​സ്.

Recent Updates

Related News