മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയ ആദ്യം ബാറ്റു ചെയ്യും
മെൽബണ്‍: പരന്പര വിജയികളെ നിർണയിക്കുന്ന മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയ ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഓസീസിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.ഓസീസിനെ പരാജയപ്പെടുത്തിയ അഡ്ലെയ്ഡ് ഏകദിനത്തിൽനിന്ന് മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. അന്പാട്ടി റായിഡു, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവർ ടീമിനു പുറത്തായപ്പോൾ, ഓൾറൗണ്ടർമാരായ കേദാർ യാദവ്, വിജയ് ശങ്കർ എന്നിവർക്കു പുറമേ യുസ്വേന്ദ ചാഹലിനെയും കോഹ്ലി ടീമിൽ ഉൾപ്പെടുത്തി. വിജയ് ശങ്കറിന്റെ ഏകദിന അരങ്ങേറ്റമാണിത്.ആദം സാംപ, ബില്ലി സ്റ്റാൻലേക്ക എന്നിവരെ ഉൾപ്പെടുത്തിയാണ് ഓസീസ് ഇറങ്ങുന്നത്. ഓരോ മത്സരങ്ങൾ വീതം ജയിച്ച ഇന്ത്യയും ഓസ്ട്രേലിയയും നിലവിൽ പരന്പര പങ്കുവയ്ക്കുകയാണ്.