• Home
  • Sports
  • ക്രി​ക്ക​റ്റ് ബ​ന്ധം പു​ന​രാ​രം​ഭി​ക്കാ​ൻ ഇ​ന്ത്യ​യോ​ട് ഇ​ര
india pakistan cricket

ക്രി​ക്ക​റ്റ് ബ​ന്ധം പു​ന​രാ​രം​ഭി​ക്കാ​ൻ ഇ​ന്ത്യ​യോ​ട് ഇ​ര​ക്കി​ല്ലെ​ന്നു പാ​ക്കി​സ്ഥാ​ൻ

ഇ​സ്ലാ​മാ​ബാ​ദ്: ക്രി​ക്ക​റ്റ് ബ​ന്ധം പു​ന​രാ​രം​ഭി​ക്കാ​ൻ ഇ​ന്ത്യ​യോ​ട് ഇ​ര​ക്കി​ല്ലെ​ന്നു പാ​ക്കി​സ്ഥാ​ന്റെ നിലപാട്. ഞാ​യ​റാ​ഴ്ച മാ​ഞ്ച​സ്റ്റ​റി​ലെ ലോ​ക​ക​പ്പ് വേ​ദി​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ഏ​റ്റു​മു​ട്ടാ​നൊ​രു​ങ്ങ​വെ​യാ​ണ് പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. മാ​ന്യ​മാ​യ രീ​തി​യി​ൽ മാ​ത്ര​മേ ഇ​ന്ത്യ​യു​മാ​യി ഉ​ഭ​യ​ക​ക്ഷി ബ​ന്ധം തു​ട​രാ​ൻ പാ​ക്കി​സ്ഥാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ള്ളു​വെ​ന്ന് പി​സി​ബി അ​ധ്യ​ക്ഷ​ൻ എ​ഹ്സാ​ൻ മാ​നി പ​റ​ഞ്ഞു. ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നു​വേ​ണ്ടി ഇ​ന്ത്യ​യോ​ടു യാ​ചി​ക്കി​ല്ലെ​ന്നും മാ​നി വ്യ​ക്ത​മാ​ക്കി. ന​വം​ബ​റി​ൽ ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ഐ​സി​സി വ​നി​താ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പാ​ക്കി​സ്ഥാ​ൻ ടീം ​പ​ങ്കെ​ടു​ക്കു​മെ​ന്നും മാ​നി അ​റി​യി​ച്ചു. 2013 ജ​നു​വ​രി​ക്കു​ശേ​ഷം ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ൽ പരമ്പര ക​ളി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ മ​റ്റു ടൂ​ർ​ണ​മെ​ന്‍റ​ക​ളി​ലാ​യി ഇ​രു രാ​ജ്യ​ങ്ങ​ളും നി​ര​വ​ധി ത​വ​ണ ഏ​റ്റു​മു​ട്ടി.

Recent Updates

Related News