• Home
  • Sports
  • ഇന്ത്യ-വെസ്റ്ര് ഇൻഡീസ് അഞ്ചാം ഏകദിനത്തിൽ ടോസ് നേടിയ വീൻഡീസ്

ഇന്ത്യ-വെസ്റ്ര് ഇൻഡീസ് അഞ്ചാം ഏകദിനത്തിൽ ടോസ് നേടിയ വീൻഡീസ് ടീം ബാറ്റിംഗ് തിരഞ്ഞെടുത്തു

തിരുവനന്തപുരം: ഇന്ത്യ-വെസ്റ്ര് ഇൻഡീസ് അഞ്ചാം ഏകദിനത്തിൽ ടോസ് നേടിയ വീൻഡീസ് ടീം ബാറ്റിംഗ് തിരഞ്ഞെടുത്തു. അഞ്ച് ഏകദിനങ്ങളിൽ നിന്ന് ആദ്യമായാണ് വെസ്റ്റ് ഇൻഡീസിന് ടോസ് ലഭിക്കുന്നത്. അതേസമയം, കാര്യവട്ടത്ത് ടോസ് നേടുന്നത് കൊഹ്‌ലിയാണെങ്കിൽ അഞ്ച് മത്സര പരമ്പരയിലെ എല്ലാ കളികളിലും ടോസ് നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്ടനായി കൊഹ്‌ലി മാറുമായിരുന്നു. എന്നാൽ ടോസ് വെസ്റ്റ് ഇൻഡീസ് നേടിയതോടെ ഈ റെക്കാഡ് ഇല്ലാതായി. മുംബയിൽ കളിച്ച അതേ ടീമുമായാണ് ഇന്ത്യ കളത്തിൽ ഇറങ്ങുന്നത്.

രണ്ടു മാറ്റങ്ങളുമായാണ് വിൻഡീസ് വിജയം അനിവാര്യമായ മത്സരത്തിനിറങ്ങുന്നത്. പരിക്കേറ്റ ഓൾറൗണ്ടർ ആഷ്‌ലി നഴ്സ്, ഓപ്പണർ ചന്ദർപോൾ ഹേംരാജ് എന്നിവരെ സന്ദർശകർ ഒഴിവാക്കി. സ്പിന്നർ ദേവേന്ദ്ര ബിഷുവും ഷെയ്ൻ തോമസും അന്തിമ ഇലവനിൽ സ്ഥാനം പിടിച്ചു. അതേസമയം നാലാം മത്സരത്തിലെ വിജയ ടീമിൽ മാറ്റം വരുത്താതെയാണ് ടീം ഇന്ത്യ ഗ്രീൻഫീൽഡിലെ പോരാട്ടത്തിനിറങ്ങുന്നത്.രണ്ടാം ബാറ്റിംഗിൽ വിക്കറ്റിൽ കാര്യമായ മാറ്റമുണ്ടാകില്ലെന്നും ഇന്ത്യൻ നായകൻ പ്രതീക്ഷ പ്രകടിപ്പിച്ചു.

Recent Updates

Related News