• Home
  • Sports
  • ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യ ചരിത്രത്തിൽ ആദ്യമായി ഏകദിന പരന്പര
ms dhoni cricket

ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യ ചരിത്രത്തിൽ ആദ്യമായി ഏകദിന പരന്പര നേടി

മെൽബണ്‍: ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യ ചരിത്രത്തിൽ ആദ്യമായി ഏകദിന പരന്പര നേടി. മൂന്ന് മത്സര പരന്പരയിലെ അവസാന പോരാട്ടത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ഓസീസ് ഉയർത്തിയ 231 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ നാല് പന്തുകൾ ബാക്കി നിൽക്കേ ലക്ഷ്യം മറികടന്നു.ഫിനിഷറുടെ റോൾ തനിക്ക് കൈമോശം വന്നിട്ടില്ലെന്ന് തെളിയിച്ച് എം.എസ്.ധോണിയും (പുറത്താകാതെ 87), കേദാർ ജാദവുമാണ് (പുറത്താകാതെ 61) ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത്. നായകൻ വിരാട് കോഹ്‌ലി 46 റണ്‍സ് നേടി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരന്പര 2-1ന് ഇന്ത്യ നേടി.

Recent Updates

Related News