ഡെയ്ല്‍ സ്റ്റെയിന് ലോകകപ്പിന് ശേഷം വിരമിക്കും
കേപ്ടൗണ്‍: സൗത്ത് ആഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ഡെയില്‍ സ്റ്റേയിന്‍ ക്രിക്കറ്റ് ലോകത്ത് നിന്നും വിരമിക്കുന്നു. 2019ല്‍ നടക്കുന്ന ലോകകപ്പിന് ശേഷം ട്വന്റി-ട്വന്റി, ഏകദിന ഫോര്‍മാറ്റുകളില്‍ നിന്നാണ് വിരമിക്കുകയെന്ന് താരം പറഞ്ഞു. അതിനുശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ച്ചയായ പരുക്കുകളാണ് താന്‍ ഇത്തരമൊരു തീരുമാനമെടുത്തതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ സൗത്ത് ആഫ്രിക്കന്‍ ടീമില്‍ കളിക്കുന്ന ടെസ്റ്റ് ടീമില്‍ കളിക്കുന്ന താരം തന്റെ പരിചയസമ്പത്ത് ലോകകപ്പിനുള്ള ടീമിലേക്ക് സെലക്ട് ചെയ്യുന്നതില്‍ മുതല്‍കൂട്ടാവുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 2016 ഒക്ടോബറിലാണ് ടീമിനായി സ്റ്റെയിന് അവസാന ഏകദിനം കളിച്ചത്. ട്വന്റി ട്വന്റിയാവട്ടെ 2016 മാര്‍ച്ചിലും.