• Home
  • Sports
  • ഹോക്കി ലോകകപ്പിന്റെ 14-ാംപതിപ്പിന‌് തുടക്കമായി

ഹോക്കി ലോകകപ്പിന്റെ 14-ാംപതിപ്പിന‌് തുടക്കമായി

ഭുവനേശ്വർ: ഹോക്കി ലോകകപ്പിന്റെ 14-ാംപതിപ്പിന‌് തുടക്കമായി. കലിംഗ സ‌്റ്റേഡിയത്തിൽ ബൽജിയവും കനഡയും തമ്മിലുള്ള പോരാട്ടത്തോടെ ഹോക്കി ലോകകപ്പിന്റെ 14-ാംപതിപ്പിന‌് തുടക്കമാകും. ആതിഥേയരായ ഇന്ത്യയും ഇന്നിറങ്ങും. ആദ്യകളി ദക്ഷിണാഫ്രിക്കയോട‌്. ഗ്രൂപ്പ‌് സിയിലാണ‌് ഇന്ന‌് രണ്ട‌ു മത്സരങ്ങളും. ഉദ‌്ഘാടനച്ചടങ്ങുകൾ വൈകിട്ട‌് 5.30ന‌് ആരംഭിക്കും.ആകെ 16 ടീമാണ‌് മത്സരിക്കുന്നത‌്. നാല‌ു ഗ്രൂപ്പുകൾ. ഗ്രൂപ്പ‌് ചാമ്പ്യന്മാർക്ക‌് നേരിട്ട‌് ക്വാർട്ടറിലെത്താം. രണ്ടും മൂന്നും സ്ഥാനക്കാർക്ക‌് വീണ്ടും കളിക്കണം. രണ്ടാംസ്ഥാനക്കാർ മറ്റ‌ു ഗ്രൂപ്പിലെ മൂന്നാംസ്ഥാനക്കാരായി കളിക്കും. ഇതിൽ ജയിക്കുന്ന നാല‌ു ടീമുകൾ ക്വാർട്ടറിലെത്തും. ഡിസംബർ 12നും 13നുമാണ‌് ക്വാർട്ടർ മത്സരങ്ങൾ. സെമി 15നും ഫൈനൽ 16നുമാണ‌്.

Recent Updates