സന്നാഹ മത്സരങ്ങളില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെയും ബംഗ്ലാദേശിനെയും നേരിടും
ദുബായ്: ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായി നടക്കുന്ന സന്നാഹ മത്സരങ്ങളില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെയും ബംഗ്ലാദേശിനെയും നേരിടും. മത്സരങ്ങള്‍ മെയ് 24ന് ആരംഭിക്കും. വിരാട് കോഹ്ലി നേതൃത്ത്വം നല്കുന്ന ഇന്ത്യന്‍ ടീം മെയ് 25ന് ഓവലില്‍ ന്യൂസിലന്‍ഡുമായും മെയ് 28ന് കാര്‍ഡിഫ് വെയ്ല്‍സ് സ്റ്റേഡിയത്തില്‍ വച്ച് ബംഗ്ലാദേശുമായും ഏറ്റുമുട്ടും.ഐ.സി.സി ക്രിക്കറ്റ് ലോകകപ്പ് 2019 മെയ് 30 മുതല്‍ ജൂലൈ 14 വരെ ഇംഗ്ലണ്ടിലും വെയ്ല്‍സിലും ആണ് നടക്കുന്നത്.