• Home
  • Sports
  • ജർമനി ഹോക്കി ലോകകപ്പിന്റെ ക്വാർട്ടറിന‌് അരികെയെത്തി

ജർമനി ഹോക്കി ലോകകപ്പിന്റെ ക്വാർട്ടറിന‌് അരികെയെത്തി

ഭുവനേശ്വർ: ജർമനി ഹോക്കി ലോകകപ്പിന്റെ ക്വാർട്ടറിന‌് അരികെയെത്തി.പൂൾ ഡിയിലെ മറ്റൊരു മത്സരത്തിൽ പാകിസ്ഥാനും മലേഷ്യയും ഓരോ ഗോളടിച്ച‌ു പിരിഞ്ഞു. രണ്ട‌ു ജയവുമായി ജർമനിയാണ‌് ഒന്നാമത‌്. നെതർലൻഡ‌്ഡ‌് രണ്ടാമതും.രണ്ട‌ുതവണ ചാമ്പ്യൻമാരായ ജർമനിക്കെതിരെ നെതർലൻഡ‌്സ‌് തുടക്കത്തിൽ നല്ല കളി പുറത്തെടുത്തു. നിലവിലെ രണ്ടാം സ്ഥാനക്കാരായ ഡച്ചുകാർ വാലെന്റീൻ വർഗയിലൂടെ തുടക്കത്തിൽത്തന്നെ ലീഡ‌് നേടുകയുംചെയ‌്തു. പിന്നാലെ ക്യാപ‌്റ്റൻ ബില്ലി ബാക്കറിന‌്  മികച്ച അവസരം കിട്ടി. ബാക്കറുടെ ഷോട്ട‌് ജർമൻ ഗോൾകീപ്പർ ടോബിയാസ‌് വാൾട്ടർ തടഞ്ഞു. ആദ്യ ക്വാർട്ടറിന്റെ അവസാന ഘട്ടത്തിൽ ജർമനി തിരിച്ചടിക്കാൻ ശ്രമിച്ചു. മതിയാസ‌് മുള്ളറുടെ ഷോട്ട‌് പോസ‌്റ്റിൽ തട്ടിത്തെറിച്ചു. നിക്കളാസ‌് വെല്ലെന്റെ അടി ഡച്ച‌് ഗോൾകീപ്പർ പിർമിൻ ബ്ലാക്കും തടുത്തു. തുടർച്ചയായി കിട്ടിയ രണ്ട‌് പെനൽറ്റി കോർണറുകൾ മുതലാക്കാനും ജർമനിക്ക‌് കഴിഞ്ഞില്ല.

Recent Updates

Related News