• Home
  • Sports
  • വനിതാ ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെള്ളി

വനിതാ ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെള്ളി

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ജപ്പാനെതിരായ ഹോക്കി മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ തോറ്റു. മത്സരത്തില്‍ 2-1നാണ് ഇന്ത്യ ജപ്പാനോട് തോറ്റത്. ആദ്യ പകുതി മത്സരം 1-1ന് പിരിഞ്ഞിരുന്നു. രണ്ടാം പകുതിയിലാണ് ജപ്പാന്‍ വിജയഗോള്‍ നേടിയത്.

കളിയുടെ തുടക്കത്തിൽതന്നെ ജപ്പാൻ മുന്നിലെത്തി. ഒയികവയാണ് ലക്ഷ്യംകണ്ടത്. 25 മിനിറ്റിൽ ഗോയ്ൽ ഇന്ത്യക്ക് സമനില സമ്മാനിച്ചു. എന്നാൽ, മൂന്നാംക്വാർട്ടറിന്റെ അവസാനനിമിഷം മികച്ചൊരു റിവേഴ്സ് കിക്കിലൂടെ കവമുറ ജപ്പാന്റെ വിജയഗോൾ നേടി.

Recent Updates

Related News