ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയ്ക്ക് നേട്ടം
ജക്കാർത്ത: ചരിത്ര നേട്ടത്തോടെ ഇന്ത്യ 18-ാമത് ഏഷ്യൻ ഗെയിംസ് പോരാട്ടം അവസാനിപ്പിച്ച് ഇന്തോനേഷ്യയിൽനിന്ന് മടങ്ങി. ചരിത്രത്തിലെ ഏറ്റവും മികച്ച മെഡൽ വേട്ടയാണ് ഇത്തവണ ഇന്ത്യ നടത്തിയത്. 15 സ്വർണവും 24 വെള്ളിയും 30 വെങ്കലവും ഉൾപ്പെടെ 69 മെഡലുകൾ ജക്കാർത്തയിലും പാലെംബാംഗിലുമായി നടന്ന ഗെയിംസിൽ ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കി.
2010 ഗ്വാങ്ഷൂ ഗെയിംസിൽ നേടിയ 65 മെഡൽ എന്ന റിക്കാർഡാണ് ഇത്തവണ ഇന്ത്യൻ താരങ്ങളുടെ കരുത്തിനുമുന്നിൽ വഴിമാറിയത്. സ്വർണക്കൊയ്ത്തിലും ഇന്ത്യ സർവകാല റിക്കാർഡിനൊപ്പമെത്തി. 1951ലെ പ്രഥമ ഏഷ്യൻ ഗെയിംസിൽ നേടിയ 15 സ്വർണമായിരുന്നു ഇതുവരെയുള്ള മികച്ച തങ്കക്കൊയ്ത്ത്. ആ നേട്ടത്തിനൊപ്പമെത്തിയാണ് ഇന്തോനേഷ്യയോട് ഇന്ത്യ വിടപറഞ്ഞത്.
ഏഷ്യന്‍ ഗെയിംസിന്റെ സമാപനച്ചടങ്ങില്‍ മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യയ്ക്കായി വെള്ളി നേടിയ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി റാംപാല്‍ പതാകയേന്തി. ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദിഡോ ഉള്‍പ്പെടെയുള്ളവര്‍ ചടങ.ങില്‍ പങ്കെടുത്തു. കൊറിയന്‍ മ്യൂസിക് ബാന്‍ഡ് ഐക്കോണിന്റെ പരിപാടി സമാപനച്ചടങ്ങിലെ മുഖ്യ ആകര്‍ഷണമായി. ചടങ്ങില്‍ 2022 ലെ ഏഷ്യന്‍ ഗെയിംസിന്റെ ആതിഥേയരായ ചൈനയ്ക്ക് ദീപശിഖ കൈമാറി. ചൈനീസ് നഗരമായ ഗ്വാങ്ചൗവിലാണ് അടുത്ത ഏഷ്യന്‍ കായിക മാമാങ്കം. 1990 ല്‍ ബെയ്ജിങ്ങും 2010 ല്‍ ഗ്വാങ്ചൗവും ഏഷ്യന്‍ ഗെയിംസിന് വേദിയായിട്ടുണ്ട്. ഇതോടെ മൂന്നാം തവണയാണ് ചൈന ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്.