• Home
  • Sports
  • ഏഷ്യംന്‍ ഗെയിംസില്‍ മെഡല്‍ നഷ്ടപ്പെട്ട ലക്ഷമണനും സമ്മാനം നൽക

ഏഷ്യംന്‍ ഗെയിംസില്‍ മെഡല്‍ നഷ്ടപ്പെട്ട ലക്ഷമണനും സമ്മാനം നൽകി മന്ത്രി

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ വെങ്കലനേട്ടത്തിന് ശേഷം അയോഗ്യനാക്കപ്പെട്ട ദീര്‍ഘദൂര ഓട്ടക്കാരന്‍ ഗോവിന്ദന്‍ ലക്ഷ്മണന് പാരിതോഷികം നല്‍കി കേന്ദ്ര സര്‍ക്കാര്‍.മൂന്നാമനായി ഫിനിഷ് ചെയ്തിട്ടും ട്രാക്കിന് വെളിയിൽ കാലുകുത്തിയതിന് അയോഗ്യനാക്കപ്പെട്ട് വെങ്കല മെഡൽ നഷ്ടമായ അത്‌ലറ്റ് ജി. ലക്ഷ്മണനും കാഷ് അവാർഡ് നൽകി കേന്ദ്ര കായി മന്ത്രി രാജ്യവർദ്ധൻ സിംഗ് റാത്തോഡ്.10 ലക്ഷം രൂപയാണ് താരത്തിന് സര്‍ക്കാര്‍ പാരിതോഷികമായി നല്‍കുക. ഏഷ്യന്‍ ഗെയിംസിലെ 10000 മീറ്റര്‍ മല്‍സരത്തിന് ശേഷം വെങ്കല മെഡല്‍ നേട്ടത്തിനര്‍ഹനായി ജി ലക്ഷ്മണനെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ താരത്തിന്റെ കാല്‍ ട്രാക്കിന്റെ പുറത്ത് പതിച്ചുവെന്ന കാരണത്താല്‍ താരത്തെ അയോഗ്യനാക്കുകയും പിന്നീട് മെഡല്‍ തിരിച്ചെടുക്കുകയും ചെയ്യുകയായിരുന്നു. ലക്ഷ്മൺ ഇന്ത്യയുടെ ചാമ്പ്യനാണെന്നും സാങ്കേതികപ്പിഴവി പേരിൽ അവാർഡ് നിഷേധിക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. വെങ്കലമെഡൽ ജേതാക്കൾക്ക് സർക്കാർ പ്രഖ്യാപിച്ച പത്തു ലക്ഷം രൂപയാണ് ലക്ഷ്മണന് മന്ത്രി സമ്മാനിച്ചത്.

Recent Updates