ജിന്‍സണ്‍ ജോണ്‍സണ് അര്‍ജുന അവാര്‍ഡ്
ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാവും മലയാളി താരവുമായ ജിന്‍സണ്‍ ജോണ്‍സണ് അര്‍ജ്ജുന അവാര്‍ഡിന് ശുപാര്‍ശ. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന കൊച്ചാര്‍ സമിതി യോഗത്തിന്റെതാണ് ശുപാര്‍ശ. ഏഷ്യന്‍ ഗെയിംസിലെ മിന്നുന്ന പ്രകടനമാണ് ജിന്‍സണെ അവാര്‍ഡിന് സമിതി ശുപാര്‍ശ ചെയ്‌തത്.
ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും ജിന്‍സണ്‍ നേടിയിരുന്നു. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ജിന്‍സണ്‍.