• Home
  • Sports
  • ഐ ലീഗില്‍ ഈ സീസണിലെ ആദ്യ വിജയവുമായി ഗോകുലം എഫ്.സി

ഐ ലീഗില്‍ ഈ സീസണിലെ ആദ്യ വിജയവുമായി ഗോകുലം എഫ്.സി

കോഴിക്കോട‌്: ഷില്ലോങ് ലജോങ് എഫ‌്സിയെ ഒന്നിനെതിരെ മൂന്ന‌് ഗോളിന‌് തോൽപ്പിച്ച‌് ഗോകുലം കേരള എഫ‌്സി ഐ ലീഗ‌് ഫുട‌്ബോളിൽ ആദ്യ ജയം കുറിച്ചു. ആതിഥേയർ അഞ്ചു പോയിന്റുമായി പോയിന്റ‌് പട്ടികയിൽ നാലാം സ്ഥാനത്തേക്ക‌് കുതിച്ചു.ഇരുപതുകാരൻ ഗനി അഹമ്മദ‌് നിഗമിലൂടെ മുന്നിലെത്തിയ ഗോകുലത്തിനായി അന്റോണിയോ തിമോത്തി ജർമൻ എസ‌് രാജേഷ‌് എന്നിവർ ഗോളടിച്ചു. അവസാനഘട്ടത്തിൽ ബുആം ഫ്രാങ്കി മേഘാലയക്കാരുടെ ആശ്വാസഗോൾ കണ്ടെത്തി.ഷില്ലോങിന്റെ ഗോളാവട്ടെ 78ാം മിനുറ്റിലും. ഗനി, ആന്റോണിയോ ജെര്‍മന്‍, രാജേഷ് എന്നിവര്‍ ഗോകുലത്തിനു വേണ്ടി വല കുലുക്കിയപ്പോള്‍ ബുവാമാണ് ഷില്ലോങ്ങിന്റെ ആശ്വാസഗോള്‍ നേടിയത്.

Recent Updates

Related News