• Home
  • Sports
  • ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിന്‍റെ മത്സരക്രമം തീരുമാനിച്

ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിന്‍റെ മത്സരക്രമം തീരുമാനിച്ചു

മുംബൈ: ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിന്‍റെ മത്സരക്രമം തീരുമാനിച്ചു. രണ്ടു ട്വന്‍റി-20യും അഞ്ച് ഏകദിനങ്ങളുമാണ് ഓസീസ് ഇന്ത്യയിൽ കളിക്കുക. ഫെബ്രുവരി 24ന് ബംഗളൂരുവിൽ ട്വന്‍റി-20 മത്സരത്തോടെ പരന്പര തുടങ്ങുമെന്ന് ബിസിസിഐ അറിയിച്ചു. 27ന് രണ്ടാം ട്വന്‍റി-20ക്ക് വിശാഖപട്ടണം വേദിയാകും.മാർച്ച് രണ്ടിന് ഹൈദരാബാദിലാണ് ഏകദിന പരന്പര തുടങ്ങുന്നത്. മാർച്ച് അഞ്ചിന് നാഗ്പൂരിൽ രണ്ടാം മത്സരം നടക്കും. മാർച്ച് എട്ട്- റാഞ്ചി, മാർച്ച് 10- മൊഹാലി, മാർച്ച് 13- ഡൽഹി എന്നിവടങ്ങളിൽ യഥാക്രമം മൂന്ന്, നാല്, അഞ്ച് ഏകദിനങ്ങൾ അരങ്ങേറുമെന്നും ബിസിസിഐ അറിയിച്ചു.

Recent Updates

Related News