• Home
  • Sports
  • ഏ​ഷ്യ​ൻ ക​പ്പ്; യു.​എ.​ഇ ക്വാ​ർ​ട്ട​റി​ൽ
asia cup uae

ഏ​ഷ്യ​ൻ ക​പ്പ്; യു.​എ.​ഇ ക്വാ​ർ​ട്ട​റി​ൽ

അ​ബൂ​ദ​ബി: അ​ധി​ക സ​മ​യ​ത്തേ​ക്ക്​ നീ​ണ്ട മ​ത്സ​ര​ത്തി​ൽ കി​ർ​ഗി​സ്​​താ​നെ ര​ണ്ടി​നെ​തി​രെ മൂ​ന്ന്​ ഗോ​ളു​ക​ൾ​ക്ക്​ തോ​ൽ​പി​ച്ച്​ ആ​തി​ഥേ​യ​രാ​യ യു.​എ.​ഇ ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ളി​െ​ൻ​റ ക്വാ​ർ​ട്ട​റി​ൽ. ഖ​മീ​സ്​ ഇ​സ്​​മാ​ഇൗ​ൽ, അ​ലി അ​ഹ്​​മ​ദ്​ മ​ബ്​​ഖൂ​ത്, അ​ഹ്​​മ​ദ്​ ഖ​ലീ​ലി എ​ന്നി​വ​ർ നേ​ടി​യ ഗോ​ളു​ക​ളി​ലാ​ണ്​ യു.​എ.​ഇ​യു​ടെ വി​ജ​യം. മി​ർ​ലാ​ൻ മു​ർ​സ​യേ​വും ടു​ർ​സു​നാ​ലി റു​സ്​​ത​മോ​വു​മാ​ണ്​ കി​ർ​ഗി​സ്​​താ​​ന്​ വേ​ണ്ടി ഗോ​ളു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ജ​നു​വ​രി 25ന്​ ​ആ​സ്​​ട്രേ​ലി​യ​ക്ക്​ എ​തി​രെ​യാ​ണ്​ യു.​എ.​ഇ​യു​ടെ ക്വാ​ർ​ട്ട​ർ മ​ത്സ​രം.ക​ളി​യു​ടെ ഒ​മ്പ​താം മി​നി​റ്റി​ലാ​ണ്​ കൃ​ത്യ​മാ​യ ഗോ​ൾ​ശ്ര​മ​മു​ണ്ടാ​യ​ത്. യു.​എ.​ഇ​യു​ടെ ഇ​സ്​​മാ​ഇൗ​ൽ അ​ഹ്​​മ​ദ്​ എ​തി​ർ ടീ​മി​െ​ൻ​റ ബോ​ക്​​സി​ന്​ മ​ധ്യ​ത്തി​ൽ​നി​ന്ന്​ തൊ​ടു​ത്ത ഹെ​ഡ​ർ പ​ക്ഷേ ബാ​റി​ന്​ മീ​തേ ക​ട​ന്നു​പോ​യി. 14ാം മി​നി​റ്റി​ൽ ഖ​ലീ​ഫ എം. ​ഗാ​നി​മി​െ​ൻ​റ ഹെ​ഡ​റും മി​സ്സാ​യി. 14ാം മി​നി​റ്റി​ൽ കോ​ർ​ണ​റി​നെ തു​ട​ർ​ന്ന്​ യു.​എ.​ഇ ലീ​ഡ്​ നേ​ടി. ഖ​ലീ​ഫ എം.​ ​ഗാ​നി​മി​െ​ൻ​റ അ​സി​സ്​​റ്റി​ൽ ഖ​മീ​സ്​ ഇ​സ്​​മാ​ഇൗ​ൽ പോ​സ്​​റ്റി​ന്​ തൊ​ട്ട​ടു​ത്ത്​ നി​ന്നെ​ടു​ത്ത ഹെ​ഡ​ർ കി​ർ​ഗി​സ്​​താ​ൻ പോ​സ്​​റ്റി​െ​ൻ​റ ഇ​ട​തു​മൂ​ല​യി​ലൂ​ടെ വ​ല​യി​ലേ​ക്ക്​ ക​യ​റു​ക​യാ​യി​രു​ന്നു (1-0).

Recent Updates

Related News