• Home
  • Sports
  • ഇന്ത്യന്‍ ടീമിന് ചരിത്രവിജയം

ഇന്ത്യന്‍ ടീമിന് ചരിത്രവിജയം

മെല്‍ബണ്‍: ഇന്ത്യന്‍ ടീമിന് ചരിത്രവിജയം. 137 റണ്‍സിന്റെ വിജയമാണ് ഇന്ത്യ മെല്‍ബണ്‍ ടെസ്റ്റില്‍ സ്വന്തമാക്കിയത്. വിജയത്തോടെ 37 വര്‍ഷത്തിനു ശേഷമുള്ള മെല്‍ബണിലെ ആദ്യ വിജയമായി ഇന്ത്യയ്ക്കിത്. വിജയത്തിന് ഇരട്ടി മധുരം. വിജയത്തോടെ നാലു ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-1ന് മുമ്പിലാണ് ഇന്ത്യ.അഞ്ചാം ദിനം കളി തുടങ്ങി 20 മിനിറ്റിനുള്ളില്‍ അവസാന രണ്ടു വിക്കറ്റും ഓസീസിന് നഷ്ടമായി. ഇഷാന്ത് ശര്‍മ്മയാണ് നഥാന്‍ ലിയോണനെ പുറത്താക്കിയത്. വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ക്യാച്ച് നല്‍കിയാണ് നഥാന്‍ മടങ്ങിയത്. ഇന്ന് മൂന്നു റണ്‍സ് മാത്രമാണ് ഓസീസ് സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്.106 റണ്‍സില്‍ എട്ട് വിക്കറ്റ് നഷ്ടമായി ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു ഓസ്‌ട്രേലിയയ്ക്ക് 399 റണ്‍സ് വിജയലക്ഷ്യമാണ് നല്‍കിയിരുന്നത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ നാലാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ 258 റണ്‍സിന് എട്ട് വിക്കറ്റ് എന്ന നിലയിലായിരുന്നു്. 61 റണ്‍സെടുത്ത പാറ്റ് കുമ്മിന്‍സും 6 റണ്‍സെടുത്ത നഥാന്‍ ലിയോണുമാണ് ഓസീസിനായി ഇന്നലെ പൊരുതിയത്.

Recent Updates

Related News