• Home
  • Sports
  • ആസ്‌ത്രേലിയന്‍ പരമ്പരയില്‍ ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം

ആസ്‌ത്രേലിയന്‍ പരമ്പരയില്‍ ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം

ബ്രിസ‌്ബെയ‌്ൻ: ആസ്‌ത്രേലിയന്‍ പരമ്പരയില്‍ ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം. ഓസീസ‌് പര്യടനത്തിന‌് തുടക്കമിട്ട ആദ്യ ട്വന്റി–-20യിൽ ലോക റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാർ തോൽവി രുചിച്ചു. ആദ്യം ബാറ്റ‌് ചെയ‌്ത ആതിഥേയർ നാലു വിക്കറ്റ‌് നഷ‌്ടത്തിൽ 158 റണ്ണെടുത്തു. മഴ കാരണം പുതുക്കി നിശ‌്ചയിച്ച വിജയലക്ഷ്യത്തിന‌് നാല‌് റൺ അകലെ ഇന്ത്യ തളർന്നുവീണു. രണ്ടിന്നിങ‌്സും 17 ഓവറായി ചുരുക്കിയപ്പോൾ ഡക്ക‌്‌വർത്ത‌് ലൂയിസ‌് നിയമപ്രകാരം 174 റണ്ണായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. 169 റണ്ണിൽ ഇന്ത്യൻ പോരാട്ടം അവസാനിച്ചു.മറുപടിയില്‍ ഡക്‌വെര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ ലക്ഷ്യം 17 ഓവറില്‍ 174 റണ്‍സായി പുനര്‍ നിശ്ചയിച്ചു. എന്നാല്‍ ഏഴു വിക്കറ്റിന് 169 റണ്‍സെടുക്കാനേ ഇന്ത്യക്കായുള്ളൂ. 42 പന്തില്‍ 10 ബൗണ്ടണ്ടറികളും രണ്ടു സിക്‌സറുമടക്കം 76 റണ്‍സെടുത്ത ശിഖര്‍ ധവാനും ഇന്ത്യയെ രക്ഷിക്കാനായില്ല.

Recent Updates

Related News