• Home
  • Sports
  • വിരാട് ‌കോഹ്‌ലിക്കൊപ്പം സ്മൃതി ശ്രീനിവാസ് മന്ഥന
women cricketer smrithi mandana

വിരാട് ‌കോഹ്‌ലിക്കൊപ്പം സ്മൃതി ശ്രീനിവാസ് മന്ഥന

വിരാട് ‌കോഹ്‌ലിക്കൊപ്പം സ്മൃതി ശ്രീനിവാസ് മന്ഥന. പുരുഷൻമാരുടെ ടീം ഇന്ത്യയുടെ മുന്നണിപ്പോരാളിയായി വിരാട് കോഹ്‌ലി പോയ വർഷം സ്വന്തമാക്കിയ ബാറ്റിങ് റെക്കോർഡുകളെല്ലാം അക്കം തെറ്റാതെ സ്മൃതിക്കും ചേരും. റൺവേട്ടയിൽ വിരാട് ‌കോഹ്‌ലിയുടെ അപരയെന്നുതന്നെ വിശേഷിപ്പിക്കാം. മൽസരം സ്വന്തമാക്കുന്ന ബാറ്റിങ് പ്രകടനങ്ങളിൽ മാത്രമല്ല ഈ സാമ്യം. ടീം ഇന്ത്യയുടെ നീല ബ്ലേസറിൽ ഒരേ നമ്പർ അണിയുന്നവരാണ് ഇരുവരും. ഐസിസിയുടെ ഏകദിന റാങ്കിങ്ങിൽ ആദ്യ സ്ഥാനത്തും ഇവർ തന്നെ. മികച്ച ക്രിക്കറ്റ് താരത്തിനുള്ള പുരസ്കാരനേട്ടത്തിലും ഒരുമിച്ചുണ്ട്. ക്ഷുഭിതയൗവനത്തിന്റെ വിരാടവീര്യം മാത്രം വേറിട്ടുനിൽക്കും ഇരുവരുടെയും കാര്യത്തിൽ. ക്രീസിൽ പകരം വയ്ക്കാനില്ലാത്ത ഷോട്ടുകളുതിർത്ത ശേഷം വിടരുന്ന തൂമന്ദഹാസമാണ് അപരയുടെ മുഖമുദ്ര. 

Recent Updates

Related News