• Home
  • Sports
  • തി​രു​വ​ന​ന്ത​പു​ര​ത്ത് ഇന്ന്​​ ഏ​ക​ദി​നം

തി​രു​വ​ന​ന്ത​പു​ര​ത്ത് ഇന്ന്​​ ഏ​ക​ദി​നം

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യാ​ന​ന്ത​ര കേ​ര​ള​ത്തി​ലെ ആ​ദ്യ രാ​ജ്യാ​ന്ത​ര പോ​രാ​ട്ട​ത്തി​ന് കേ​ര​ള​പ്പി​റ​വി​ദി​ന​ത്തി​ൽ ത​ല​സ്ഥാ​ന​ന​ഗ​രി​യി​ൽ ടോ​സ് വീ​ഴും. അ​തി​ജീ​വ​ന​ത്തി​െൻറ പി​ച്ചി​ൽ പ​ന്തെ​റി​ഞ്ഞു​തു​ട​ങ്ങി​യ മ​ല​യാ​ള നാ​ടി​ന് ഉ​ണ​ർ​വേ​കാ​ൻ വി​രാ​ട് കോ​ഹ്​​ലി​യു​ടെ ഇ​ന്ത്യ​യും ജേ​സ​ൺ ഹോ​ൾ​ഡ​റി​െൻറ വി​ൻ​ഡീ​സും ഇ​ന്ന് ഉ​ച്ച​ക്ക് 1.30ന് ​കാ​ര്യ​വ​ട്ടം സ്േ​പാ​ർ​ട്സ് ഹ​ബി​ൽ പോ​രി​നി​റ​ങ്ങും. ഗ്രീ​ൻ​ഫീ​ൽ​ഡ് മൈ​താ​നി​യി​ലെ ആ​ദ്യ അ​ന്താ​രാ​ഷ്​​ട്ര ഏ​ക​ദി​ന മ​ത്സ​ര​ത്തി​ന് ആ​വേ​ശ​മൊ​രു​ക്കാ​ൻ 42,000 കാ​ണി​ക​ൾ​ക്കാ​ണ്​ ഇ​രി​പ്പി​ട​സൗ​ക​ര്യ​മു​ള്ള​ത്.

കാ​ര്യ​വ​ട്ട​ത്ത് ​ന​ട​ക്കു​ന്ന​ ​ര​ണ്ടാ​മ​ത്തെ​ ​അ​ന്താ​രാ​ഷ്ട്ര​ ​ക്രി​ക്ക​റ്റ് ​മ​ത്സ​ര​ത്തെ​ ​ആ​വേ​ശ​ത്തോ​ടെ​ ​വ​ര​വേ​ൽ​ക്കാ​നു​ള്ള​ ​ത​യ്യാ​റെ​ടു​പ്പി​ലാ​ണ് ​കാ​ണി​ക​ൾ.​ 70​ ​ശ​ത​മാ​ന​ത്തോ​ളം​ ​ടി​ക്ക​റ്റു​ക​ൾ​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​വ​രെ​ ​വി​റ്റു​തീ​ർ​ന്നു.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ന​വം​ബ​ർ​ 7​ന് ​ന​ട​ന്ന​ ​ഇ​ന്ത്യ​-​ന്യൂ​സി​ലാ​ൻ​ഡ് ​മ​ത്സ​ര​ത്തി​ൽ​ ​മ​ഴ​ ​ര​സം​കൊ​ല്ലി​യാ​യി​ട്ടും​ ​കാ​ണി​ക​ളു​ടെ​ ​വ​ൻ​ ​പി​ന്തു​ണ​യാ​ണ് ​ല​ഭി​ച്ച​ത്.​ ​ഇ​ന്ത്യ​-​ന്യൂ​സി​ലാ​ൻ​ഡ് ​ടീം​ ​മാ​നേ​ജ്‌​മെ​ന്റും​ ​ക​ളി​ക്കാ​രും​ ​ക്രി​ക്ക​റ്റ് ​നി​രീ​ക്ഷ​ക​രു​മെ​ല്ലാം​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​കാ​ണി​ക​ളെ​ ​അ​ഭി​ന​ന്ദി​ച്ചി​രു​ന്നു.​ ​ഈ​ ​ഓ​ളം​ ​ത​ന്നെ​യാ​ണ് ​ഇ​ന്ന​ത്തെ​ ​മ​ത്സ​ര​ത്തി​നും​ ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

​വ​ട​ക്ക​ൻ​ ​ജി​ല്ല​ക​ളി​ൽ​ ​നി​ന്നു​ള​ള​ ​ഒ​ട്ടേ​റെ​ ​ക്രി​ക്ക​റ്റ് ​പ്രേ​മി​ക​ൾ​ ​ഇ​ന്ന​ലെ​ ​ത​ന്നെ​ ​ത​ല​സ്ഥാ​ന​ത്ത് ​എ​ത്തി​യി​ട്ടു​ണ്ട്.​ ​മ​ഴ​ ​കാ​ര​ണം​ 16​ ​ഓ​വ​ർ​ ​മാ​ത്ര​മാ​ണ് ​ഇ​ന്ത്യ​-​ന്യൂ​സി​ലാ​ന്റ് ​ട്വ​ന്റി​-20​ ​ന​ട​ന്ന​ത്.​ ​ഇ​ത്ത​വ​ണ​ ​അ​തി​ന്റെ​ ​കു​റ​വു​ ​തീ​ർ​ത്ത് ​ഒ​രു​ ​മു​ഴു​നീ​ള​ ​ഏ​ക​ദി​ന​ ​പോ​രാ​ട്ടം​ ​കാ​ണാ​നാ​ണ് ​കാ​ത്തി​രി​ക്കു​ന്ന​തെ​ന്ന് ​ക്രി​ക്ക​റ്റ് ​ആ​സ്വാ​ദ​ക​ർ​ ​പ​റ​യു​ന്നു.​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​എ​യ​ർ​പോ​ർ​ട്ടി​ൽ​ ​ല​ഭി​ച്ച​ ​ഉ​ജ്ജ്വ​ല​ ​സ്വീ​ക​ര​ണം​ ​താ​ര​ങ്ങ​ളെ​യും​ ​ആ​വേ​ശ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.​ ​ക്യാ​പ്ട​ന്മാ​രാ​യ​ ​വി​രാ​ട് ​കൊ​ഹ്‌​ലി​യും​ ​ജേ​സ​ൺ​ ​ഹോ​ൾ​ഡ​റും​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഇ​തി​നെ​ക്കു​റി​ച്ച് ​എ​ഴു​തു​ക​യും​ ​ചെ​യ്തു.​ ​കാ​ണി​ക​ളു​ടെ​ ​ആ​വേ​ശ​ത്തെ​ ​ഒ​ട്ടും​ ​കു​റ​യ്ക്കാ​ത്ത​ ​പോ​രാ​ട്ടം​ ​കാ​ഴ്ച​വ​യ്ക്കാ​ൻ​ ​ഇ​ത് ​താ​ര​ങ്ങ​ൾ​ക്കും​ ​പ്രോ​ത്സാ​ഹ​ന​മാ​കും.​ ​പ​ര​മ്പ​ര​യി​ൽ​ ​ഇ​ന്ത്യ​ 2​-1​ ​ന് ​മു​മ്പി​ലാ​ണ്.​ ​ഇ​ന്ന് ​ഇ​ന്ത്യ​ ​ജ​യി​ച്ചാ​ൽ​ ​പ​ര​മ്പ​ര​ 3​-1​ന് ​സ്വ​ന്ത​മാ​ക്കാം.​ ​തോ​ൽ​വി​യാ​ണെ​ങ്കി​ൽ​ ​പ​ര​മ്പ​ര​ 2​-2​ന് ​സ​മ​നി​ല​യാ​കും.

Recent Updates

Related News