• Home
  • Sports
  • ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്

ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് മികച്ച ഒന്നാം ഇന്നിംഗ്സ് സ്കോർ

മെൽബണ്‍: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് മികച്ച ഒന്നാം ഇന്നിംഗ്സ് സ്കോർ. ചേതേശ്വർ പൂജാരയുടെ സെഞ്ചുറി കരുത്തിൽ ഇന്ത്യ 443/7 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. രണ്ടാം ദിനം കളിനിർത്തുന്പോൾ മറുപടി ബാറ്റിംഗ് തുടങ്ങിയ ഓസീസ് വിക്കറ്റ് നഷ്ടപ്പെടാതെ എട്ട് റണ്‍സ് നേടിയിട്ടുണ്ട്.106 റണ്‍സ് നേടിയ പൂജര മുന്നിൽ നിന്നും നയിച്ചപ്പോൾ ഇന്ത്യ മികച്ച സ്കോറിലേക്ക് എത്തുകയായിരുന്നു. ക്യാപ്റ്റൻ വിരാട് കോഹ്ലി (82), രോഹിത് ശർമ (പുറത്താകാതെ 63), മായങ്ക് അഗർവാൾ (76) എന്നിവരും കാര്യമായി തന്നെ ഇന്ത്യൻ സ്കോറിലേക്ക് സംഭവാന ചെയ്തു. ഋഷഭ് പന്ത് 39 റണ്‍സും ഉപനായകൻ അജിങ്ക്യ രഹാനെ 34 റണ്‍സും നേടി. 215/2 എന്ന നിലയിൽ രണ്ടാം ദിനം തുടങ്ങിയ ഇന്ത്യയെ കോഹ്ലി-പൂജാര സഖ്യം ശ്രദ്ധയോടെ ബാറ്റുവീശി നല്ല നിലയിൽ എത്തിക്കുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 170 റണ്‍സ് കൂട്ടിച്ചേർത്തു. കോഹ്ലിയെ വീഴ്ത്തി മിച്ചൽ സ്റ്റാർക്കാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ പൂജാരയും വീണു. ഓസീസിനായി പാറ്റ് കമ്മിൻസ് മൂന്നും മിച്ചൽ സ്റ്റാർക്ക് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

Recent Updates

Related News