സാഫ് കപ്പ് ഫൈനൽ ഇന്ന്
ധാക്ക: സാഫ് കപ്പ് ഫൈനലില്‍ ഇന്ന് ഇന്ത്യ മാലദ്വീപിനെ നേരിടും. അവസാനമായി സാഫ് കപ്പ് ചാംപ്യന്‍ഷിപ്പ് നടന്ന 2015ലും ഇന്ത്യക്കായിരുന്നു കിരീടം. ഇന്നു കൂടി കിരീടം ഉയര്‍ത്തിയാല്‍ ഇന്ത്യയുടെ എട്ടാമത്തെ കിരീടനേട്ടമാവും അത്. സാഫ് കപ്പ് തുടങ്ങിയ 1993ല്‍ കിരീടം ചൂടി വരവറിയിച്ച ഇന്ത്യ തുടര്‍ന്ന് 1997,1999, 2005, 2009, 2011, 2015 വര്‍ഷങ്ങളിലും ജേതാക്കളായി. ഗ്രൂപ്പ് മല്‍സരത്തില്‍ ഇരു ടീമും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യക്കായിരുന്നു ജയം (2-0).
2018 സാഫ് കപ്പ് ഫുട്ബോളിന്റെ ഫൈനല്‍ പോരാട്ടത്തിന് ഇന്ന് ധാക്ക ബംഗബന്ധു സ്റ്റേഡിയമാണ് വേദിയാകുന്നത്. ഇന്ത്യ ഉള്‍പ്പെട്ട ഗ്രൂപ്പ് ബിയിലായിരുന്നു മാലദ്വീപും. ഇന്ത്യന്‍ ടീമിന് കിരീടം നേടാനായാല്‍ ഫുട്ബോളില്‍ ഇന്ത്യയുടെ ഭാവി കൂടുതല്‍ ശോഭനമാകും. ഈ ടൂര്‍ണമെന്റില്‍ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീലങ്കയെയും മാലദ്വീപിനെയും പരാജയപ്പെടുത്തി. സെമി ഫൈനലില്‍ പാക്കിസ്ഥാനെ 3-1നാണ് തകര്‍ത്തത്.
നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ സാഫ് കപ്പ് 12-ാം പതിപ്പിലെ എട്ടാം കിരീടവും തുടര്‍ച്ചയായ രണ്ടാം കിരീവുമാണ് ലക്ഷ്യമിടുന്നത്. രണ്ടു തവണ ഇന്ത്യ തുടര്‍ച്ചയായി രണ്ടു പ്രാവശ്യം കപ്പ് നേടിയിട്ടുണ്ട്. മാലദ്വീപിന്റെ അഞ്ചാമത്തെ സാഫ് കപ്പ് ഫൈനലാണ്. 2009ലാണ് മാലദ്വീപ് അവസാനമായി ഫൈനലിലെത്തിയത്. ഇന്ന് ഇന്ത്യയോടു തോറ്റു. 2008ല്‍ ഇന്ത്യയെ പരാജയപ്പെടുത്തി കിരീടം നേടുകയും ചെയ്തിരുന്നു. കഴിഞ്ഞ നാലു എഡിഷനുകളില്‍ സെമി ഫൈനലില്‍ തോറ്റു പുറത്തായ മാലദ്വീപ് ഈ വരവ് ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണ്. 2003ലൊഴികെ എല്ലാം ഫൈനലുകളിലും ഇന്ത്യ ഉണ്ടായിരുന്നു.