• Home
  • Sports
  • മെൽബൺ പിച്ചിൽ ഇന്ത്യ കുതിക്കുന്നു

മെൽബൺ പിച്ചിൽ ഇന്ത്യ കുതിക്കുന്നു

മെൽബൺ: മെൽബൺ പിച്ചിൽ ഇന്ത്യ സുരക്ഷിത തീരത്ത‌്. ആദ്യ രണ്ട‌് ദിനം മുക്കാൽഭാഗവും ഓസ‌്ട്രേലിയൻ ഫീൽഡർമാരെ വെയിലത്ത‌് നിർത്തിയ ഇന്ത്യ രണ്ടാം ടെസ‌്റ്റിന്റെ ഒന്നാം ഇന്നിങ‌്സിൽ ഏഴ‌് വിക്കറ്റ‌് നഷ്ടത്തിൽ 443 റണ്ണെടുത്ത‌് ഡിക്ലയർ ചെയ‌്തു. വിദേശ മണ്ണിൽ ഈ വർഷം ഇന്ത്യയുടെ ഏറ്റവും മികച്ച സ‌്കോറാണിത‌്.മൂ​ന്നു വി​ക്ക​റ്റെ​ടു​ത്ത ബൂം​റ​യാ​ണ് ഓ​സീ​സി​നെ ത​ക​ർ​ച്ച​യി​ലേ​ക്ക് ത​ള്ളി​വി​ട്ട​ത്.ഇ​ഷാ​ന്ത് ശ​ർ​മ​യും ജ​ഡേ​ജ​യും ഓ​രോ വി​ക്ക​റ്റു വീ​തം നേ​ടി. മാ​ർ​ക്ക​സ് ഹാ​രി​സ് (22), ആ​രോ​ണ്‍ ഫി​ഞ്ച് (8), ഉ​സ്മാ​ൻ ഖ്വാ​ജ (21), ഷോ​ണ്‍ മാ​ർ​ഷ് (19), ട്രാ​വി​സ് ഹെ​ഡ് (20) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ഓ​സീ​സി​ന് ന​ഷ്ട​മാ​യ​ത്. ഒ​ന്പ​തു റ​ണ്‍​സു​മാ​യി മി​ച്ച​ൽ മാ​ർ​ഷും ഒ​രു റ​ണ്‍​സു​മാ​യി ടിം ​പെ​യി​നു​മാ​ണ് ഇ​പ്പോ​ൾ ക്രീ​സി​ൽ.ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ ഏ​ഴി​ന് 443 റ​ൺ​സി​ന് ഡി​ക്ല​യ​ർ ചെ​യ്തി​രു​ന്നു. ചേ​തേ​ശ്വ​ർ പൂ​ജാ​ര​യു​ടെ സെ​ഞ്ചു​റി​യും (106 റ​ണ്‍​സ്), ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി (82 റ​ണ്‍​സ്), രോ​ഹി​ത് ശ​ർ​മ (63 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രു​ടെ അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​ണ് ര​ണ്ടാം ദി​നം ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സ് മി​ക​ച്ച​താ​ക്കി​യ​ത്.

Recent Updates

Related News