• Home
  • Sports
  • ന്യൂസിലൻഡ‌് ആക്രമണം : ബംഗ്ലാദേശ‌് ടീം രക്ഷപ്പെട്ടത‌് തലനാരിട
bangladesh

ന്യൂസിലൻഡ‌് ആക്രമണം : ബംഗ്ലാദേശ‌് ടീം രക്ഷപ്പെട്ടത‌് തലനാരിടയ‌്ക്ക‌്

ന്യൂസിലൻഡിലെ ക്രൈസ‌്റ്റ‌് ചർച്ചിലുണ്ടായ ആക്രമണത്തിൽ ബംഗ്ലാദേശ‌് ക്രിക്കറ്റ‌് ടീം രക്ഷപ്പെട്ട‌ത‌് തലനാരിടയ‌്ക്ക‌്. ക്രൈസ്റ്റ‌്ചർച്ചിലെ അൽനൂർ പള്ളിയിലാണ‌് വെടിവയ‌്പുണ്ടായത‌്.കളിക്കാരും പരിശീലകസംഘവും ഉൾപ്പെടെ 17 പേർ അടങ്ങിയ സംഘം സംഭവസമയത്ത‌് പള്ളിക്കരികെ ബസിലുണ്ടായിരുന്നു. വെടിയൊച്ച കേട്ടതോടെ മടങ്ങി. കളിക്കാരെല്ലാം സുരക്ഷിതരാണെന്ന‌് ബംഗ്ലാദേശ‌് ക്രിക്കറ്റ് ബോർഡ‌് വ്യക്തമാക്കി. ന്യൂസിലൻഡുമായുള്ള മൂന്നാം ടെസ‌്റ്റ‌് റദ്ദാക്കി. ഇന്നാണ‌് മത്സരം നടക്കേണ്ടിയിരുന്നത‌്.

ന്യൂസിലൻഡ‌് സമയം പകൽ 1.45നായിരുന്നു സംഭവം. കളിക്കാരും പരിശീലകസംഘവും പ്രാർഥനയ‌്ക്കായി ഇറങ്ങി. ബസിലായിരുന്നു യാത്ര. ചില കളിക്കാർ പരിശീലനത്തിനായി മൈതാനത്തായിരുന്നു. മൂന്നുപേർ ഹോട്ടലിലും.പള്ളിയുടെ 50 വാര അകലെവച്ചാണ‌് കളിക്കാർ വെടിയൊച്ച കേട്ടത‌്. ഉടൻതന്നെ കളിക്കാരിലൊരാളായ തമീം ഇക‌്ബാൽ മാധ്യമപ്രവർത്തകരെ ബന്ധപ്പെട്ടു. ഞങ്ങൾ അപകടത്തിലാണ‌്, രക്ഷിക്കണം എന്നായിരുന്നു തമീമിന്റെ സന്ദേശം. മാധ്യമപ്രവർത്തകർ വിവരം പൊലീസിന‌ു നൽകി. തുടർന്ന‌് കളിക്കാരെ സുരക്ഷിതരായി ഹോട്ടലിൽ എത്തിക്കുകയായിരുന്നു.പള്ളിക്കകത്താണ‌് വെടിവയ‌്പുണ്ടായത‌്.. മൈതാനത്ത‌് പരിശീലനത്തിലുണ്ടായിരുന്ന കളിക്കാർ വെടിയൊച്ച കേട്ടപാടെ ഹോട്ടലിലേക്ക‌് തിരിച്ചോടി.ഭാഗ്യംകൊണ്ടാണ‌് രക്ഷപ്പെട്ടതെന്നായിരുന്നു ബംഗ്ലാദേശ‌് ക്രിക്കറ്റ‌് ടീം മാനേജർ ഖാലിദ‌് മഷൂദിന്റെ പ്രതികരണം

Recent Updates

Related News